Vishu Bumper : നറുക്കെടുത്തിട്ട് ഒരാഴ്ച, വിഷു ബമ്പർ ഭാഗ്യശാലി കാണാമറയത്ത്, 10 കോടി സർക്കാരിനോ ?
ഒരു മാസത്തിനുള്ളിൽ ടിക്കറ്റുമായി ഭാഗ്യവാൻ എത്തിയില്ലെങ്കിൽ 6 കോടി 16 ലക്ഷം രൂപ സർക്കാരിനാകും.
തിരുവനന്തപുരം: വിഷു ബമ്പർ ലോട്ടറിയുടെ(Vishu Bumper) ഭാഗ്യശാലി കാണാമറയത്ത്. HB 727990 എന്ന നമ്പറിനാണ് പത്തുകോടി രൂപയുടെ ഒന്നാം സമ്മാനം ലഭിച്ചത്. നറുക്കെടുപ്പ് കഴിഞ്ഞ് ഒരാഴ്ച പിന്നിടുമ്പോഴും ഭാഗ്യശാലി രംഗത്തെത്തിയിട്ടില്ല. നറുക്കെടുപ്പിന് അഞ്ച് ദിവസം മുമ്പാണ് ഈ ടിക്കറ്റ് വിറ്റ് പോയിരിക്കുന്നത്(kerala lottery).
നറുക്കെടുപ്പ് നടന്ന് 30 ദിവസത്തിനുള്ളിലാണ് സമ്മാനാർഹമായ ടിക്കറ്റ് ഹാജരാക്കേണ്ടത്. ഈ സമയത്ത് ടിക്കറ്റ് ഹാജരാക്കാൻ കഴിഞ്ഞില്ലെങ്കിൽ മതിയായ കാരണം ചൂണ്ടിക്കാട്ടി ലോട്ടറി ഓഫീസിൽ അപേക്ഷ നൽകാം. ജില്ലാ ലോട്ടറി ഓഫീസർമാർക്ക് 60 ദിവസം വരെയുള്ള ടിക്കറ്റ് പാസാക്കാം. അറുപത് ദിവസവും കഴിഞ്ഞാണ് ടിക്കറ്റ് ഹാജരാക്കുന്നതെങ്കിൽ ലോട്ടറി ഡയറക്ട്രേറ്റാണ് തീരുമാനം എടുക്കേണ്ടത്. 90 ദിവസം വരെയുള്ള ടിക്കറ്റുകൾ ഡയറക്ട്രേറ്റ് പാസാക്കാനാകും.
Vishu Bumper : ആ പത്ത് കോടി സര്‍ക്കാറിനോ? അതോ ഒളിഞ്ഞിരിക്കുന്ന കോടീശ്വരൻ വരുമോ?
തിരുവനന്തപുരം ചൈതന്യ ലക്കി സെന്റർ വിറ്റ ടിക്കറ്റിനാണ് ഈ വർഷത്തെ വിഷു ബമ്പർ അടിച്ചത്. 10 കോടി രൂപയാണ് ഒന്നാം സമ്മാനം. ജസീന്ത, രംഗൻ എന്ന ദമ്പതികളാണ് ഏജൻസിയിൽ നിന്നും ഈ ടിക്കറ്റെടുത്ത് വിറ്റിരിക്കുന്നത്. വിദേശത്തേക്ക് പോയവരോ വന്നരോ ആണ് ടിക്കറ്റെടുത്തെന്ന സംശയവും മുന്നിലുണ്ട്. സാധാരണ രംഗനിൽ നിന്നും ടിക്കറ്റ് വാങ്ങുന്ന ടാക്സി-ഓട്ടോ ഡ്രൈവറുമാരെയും തൊഴിലാളികളെയുമൊക്കെ കണ്ടു ചോദിച്ചു. പക്ഷെ അവരാരുമല്ല ഭാഗ്യശാലികളെന്നാണ് പറയുന്നത്. നാളെയല്ലെങ്കിൽ നാളെ ഭാഗ്യശാലി വരാതിരിക്കില്ലെന്ന പ്രതീക്ഷിയിലാണ് ഏജൻറ് ഗിരീഷ് കുറുപ്പ്.
VB, IB,SB,HB,UB,KB എന്നീ ആറ് സീരിസുകളിലെ ടിക്കറ്റുകളാണ് ഇത്തവണ വിഷു ബമ്പറിൽ ലോട്ടറി വകുപ്പ് ഇറക്കിയത്. 43,86,000 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ അച്ചടിച്ചത്. കണക്ക് പ്രകാരം 43,69,202 ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്. കഴിഞ്ഞ വർഷം 22,80, 000 ടിക്കറ്റുകളാണ് അച്ചടിച്ചത്. ഇതിൽ മുഴുവൻ ടിക്കറ്റുകളും വിറ്റുപോയിരുന്നു. എന്തായാലും ഒരു മാസത്തിനുള്ളിൽ ടിക്കറ്റുമായി ഭാഗ്യവാൻ എത്തിയില്ലെങ്കിൽ 6 കോടി 16 ലക്ഷം രൂപ സർക്കാരിനാകും.
Fifty Fifty Lottery : വിൽപ്പന പൊടിപൊടിച്ച് ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറി; വിറ്റത് 56 ലക്ഷം ടിക്കറ്റ്, വില 50 രൂപ
തിരുവനന്തപുരം: നീണ്ട ഇടവേളക്ക് ശേഷം കേരള ലോട്ടറി വകുപ്പ് പുനഃരാരംഭിച്ച ഫിഫ്റ്റി - ഫിഫ്റ്റി(Fifty Fifty Lottery) ഭാഗ്യക്കുറിയുടെ വിൽപ്പനയിൽ വൻ പുരോഗതി. അറുപത് ലക്ഷം ടിക്കറ്റുകൾ അച്ചടിച്ചതിൽ 56 ലക്ഷം ടിക്കറ്റുകളാണ് ഇതുവരെ വിറ്റഴിഞ്ഞത്. ലോട്ടറിയുടെ ആദ്യ നറുക്കെടുപ്പ് നാളെയാണ് . ഫിഫ്റ്റി- ഫിഫ്റ്റി ടിക്കറ്റ് ഇന്ന് കൂടി ലോട്ടറി ഓഫീസുകളിൽ നിന്നും ഏജൻസികൾക്ക് ലഭ്യമാകും.
50 രൂപയാണ് ടിക്കറ്റ് വില. 1കോടി രൂപയാണ് ടിക്കറ്റിന്റെ രണ്ടാം സമ്മാനം. 12 പരമ്പരയിലായി 1.08 കോടി ടിക്കറ്റ് വിപണിയിലെത്തിക്കാനാണ് ലോട്ടറി വകുപ്പിന്റെ തീരുമാനം. നേരത്തെ പൗർണമി എന്ന പേരിൽ നടത്തിയിരുന്ന ഞായറാഴ്ച ലോട്ടറിയാണ് ഫിഫ്റ്റി- ഫിഫ്റ്റി എന്ന പേരിൽ ലോട്ടറി വകുപ്പ് പുനഃരാരംഭിച്ചിരിക്കുന്നത്.
അതേസമയം, കൊവിഡിന് മുമ്പ് ഉണ്ടായിരുന്ന പ്രതിമാസ ഭാഗ്യക്കുറിയായ ഭാഗ്യമിത്രയുടെ നറുക്കെടുപ്പ് ഇതുവരെയും പുനഃരാരംഭിച്ചിട്ടില്ല. അഞ്ചുപേർക്ക് ഒരു കോടി രൂപ വീതമായിരുന്നു ഈ ടിക്കറ്റിന്റെ സമ്മാനത്തുക. ഒന്നിലധികം പേർക്ക് ഒന്നാം സമ്മാനം നൽകുന്ന ഏക ലോട്ടറി കൂടിയാണ് ഭാഗ്യമിത്ര. 100 രൂപയാണ് ടിക്കറ്റ് വില. 78.13 രൂപയാണ് ടിക്കറ്റുവിലയെങ്കിലും 28 ശതമാനം ജി.എസ്.ടി. കൂടി ഉൾപ്പെടുത്തിയാണ് 100 രൂപ നിശ്ചയിച്ചത്. എല്ലാ മാസവും ആദ്യ ഞായറാഴ്ചയായിരുന്നു ഭാഗ്യമിത്ര നറുക്കെടുപ്പ്.