ഓണം ബമ്പര്‍ ഒന്നാം സമ്മാനത്തിലും ട്വിസ്റ്റ്! ഒന്നാം സമ്മാനം കോഴിക്കോട്ടെ ഏജൻസി പാലക്കാട്ട് വിറ്റ ടിക്കറ്റിന്
കോഴിക്കോട് ജില്ലയിൽ വിറ്റതാണ് ഈ ടിക്കറ്റ്. ബാവ ഏജൻസി വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്.
തിരുവനന്തപുരം : സംസ്ഥാന സർക്കാറിന്‍റെ തിരുവോണം ബമ്പർ ബിആർ 93 ലോട്ടറി ഫലം പ്രഖ്യാപിച്ചു. TE 230662 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. കോഴിക്കോട് ജില്ലയിലെ പാളയത്തെ ബാവ ഏജൻസി വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. ഷീബ എസ് എന്ന ഏജന്റ് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. എന്നാൽ വിജയി കോഴിക്കോട് ജില്ലക്കാരനല്ലെന്നാണ് സൂചന. പാലക്കാട് ജില്ലക്കാരാണ് വിജയിയെന്ന് അഭ്യൂഹങ്ങളുണ്ട്. കോഴിക്കോട്ടെ ഏജൻസി പാലക്കാട്ട് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനമെന്നാണ് വിവരം. എന്നാലിക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
read more കാത്തിരിപ്പിന് അവസാനം, ഓണം ബമ്പര്‍ ലോട്ടറി ടിക്കറ്റ് ഏറ്റവും കൂടുതൽ വിറ്റത് പോയത് ഈ ജില്ലയിൽ
കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുക ആയ 25 കോടിയാണ് ഓണം ബമ്പറിന്റെ ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 20 പേര്‍ക്ക് നല്‍കും. കഴിഞ്ഞവര്‍ഷം ഇത് അഞ്ചുകോടി രൂപയുടെ ഒറ്റസമ്മാനമായിരുന്നു. അതിത്തവണ മാറ്റി. മൂന്നാം സമ്മാനം 50 ലക്ഷം വീതം 20 പേർക്ക് കിട്ടും. അഞ്ച് ലക്ഷം വീതം പത്തുപേര്‍ക്കാണ് നാലാം സമ്മാനം. രണ്ടുലക്ഷം വീതം 10 പേര്‍ക്ക് അഞ്ചാം സമ്മാനം ലഭിക്കും.
ലോട്ടറി ടിക്കറ്റ് വിൽപ്പനയിൽ സർവകാല റെക്കോർഡിട്ട ഇത്തവണ, 75,65,000 ടിക്കറ്റുകളാണ് വിറ്റു പോയത്. കഴിഞ്ഞ വർഷത്തേക്കാൾ 9 ലക്ഷം ടിക്കറ്റുകളുടെ വർധനയാണ് ഇത്തവണയുണ്ടായത്. അവസാന മണിക്കൂറുകളിൽ വിൽപ്പന കുതിച്ചുയർന്നു. പാലക്കാട് ജില്ലയിലാണ് ഓണം ബമ്പര്‍ ലോട്ടറിയുടെ ടിക്കറ്റുകൾ ഏറ്റവും കൂടുതൽ വിറ്റുപോയത്.