Lottery Winner : ഭാ​ഗ്യം വരുന്നവഴി; അക്ഷയ ലോട്ടറിയുടെ 70 ലക്ഷം പെയിന്റിം​ഗ് തൊഴിലാളിക്ക്

പെയിന്റിം​ഗ് ജോലിക്കൊപ്പം ചെറിയ രീതിൽ ലോട്ടറി വില്‍പനയുണ്ടായിരുന്നു ശെൽവരാജന്.

pathanamthitta native man won akshaya lottery first prize

പത്തനംതിട്ട: ബുധനാഴ്ച നറുക്കെടുത്ത അക്ഷയ ഭാ​ഗ്യക്കുറിയുടെ(Lottery Winner) ഒന്നാം സമ്മാനം പെയിന്റിം​ഗ് തൊഴിലാളിക്ക്. ഏനാത്ത് കളമല കരിപ്പാല്‍ കിഴക്കേതില്‍ ശെല്‍വരാജനെ തേടിയാണ് (പ്രസാദ്) 70 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം എത്തിയത്. പെയിന്റിം​ഗ് ജോലിക്കൊപ്പം ചെറിയ രീതിൽ ലോട്ടറി വില്‍പനയുണ്ടായിരുന്ന ശെൽവരാജൻ സ്വന്തമായി നടത്തിയ ഭാഗ്യ പരീക്ഷണത്തിലായിരുന്നു ഭാ​ഗ്യ കടാക്ഷം. 

പെയിൻ്റിം​ഗ് ജോലിക്കിടെയുള്ള ഇടവേളകളിലാണ് ശെൽവരാജ് ലോട്ടറി ടിക്കറ്റ് വില്‍പ്പന നടത്തുക. ലോട്ടറി ഏജന്‍സിയില്‍ നിന്ന് എടുക്കുന്ന ടിക്കറ്റുകള്‍ എല്ലാം വിറ്റു തീര്‍ത്ത് പണം അടച്ചു കഴിഞ്ഞ് അതിൽ നിന്നു കിട്ടുന്ന കമ്മീഷന്‍ ഉപയോഗിച്ച് സ്വന്തമായി ഒരു ബുക്ക് ടിക്കറ്റും ശെൽവരാജൻ വാങ്ങും. അങ്ങനെ എടുത്ത ടിക്കറ്റിലൂടെയാണ് അദ്ദേഹത്തെ തേടി ഭാ​ഗ്യമെത്തിയത്. എ.ജെ. 564713 എന്ന നമ്പരിനാണ് ഒന്നാം സമ്മാനം.

സ്ഥിരമായി ഏനാത്ത് കടയില്‍ നിന്നും ലോട്ടറി എടുക്കുന്നയാളാണ് ശെൽവരാജൻ. കഴിഞ്ഞ നാലു മാസമായി ദിവസവും രണ്ട് ബുക്ക് വാങ്ങി വൈകിട്ടും രാവിലെയുമായി നടന്ന് വില്‍ക്കും. ഭാ​ഗ്യം തേടിയെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും നിലവിലുള്ള സാമ്പത്തിക ബാധ്യതകൾ വീട്ടിയ ശേഷം മക്കളുടെ തുടർപഠനത്തിനും വീട് നിർമ്മാണത്തിനും തുക വിനിയോഗിക്കുമമെന്നും ശെൽവരാജൻ പറയുന്നു. 

പോയത് പലചരക്ക് സാധനങ്ങൾ വാങ്ങാൻ; തിരച്ചെത്തിയത് ലക്ഷാധിപതിയായി !

റ്റ രാത്രി കൊണ്ട് പലരുടെയും ജീവിതം മാറ്റി മറിക്കാൻ ലോട്ടറി(Lottery) ടിക്കറ്റുകൾക്ക് സാധിക്കാറുണ്ട്. നിനച്ചിരിക്കാതെ ഭാ​ഗ്യം കൈവന്നവരും ഒന്നിൽ കൂടുതൽ തവണ ഭാ​ഗ്യം തുണച്ചവരും ഇക്കൂട്ടത്തിൽ ഉണ്ടാകും. അമേരിക്കയിലെ വിസ്കോൺസിനിലെ ഒരു കുടുംബത്തെയാണ് അത്തരത്തിൽ ഭാഗ്യം തേടിയെത്തിയത്. 

ഭാര്യയുടെ നിർദ്ദേശപ്രകാരം പലചരക്ക് സാധനങ്ങൾ വാങ്ങിക്കാൻ കടയിൽ പോയതായിരുന്നു ജോസഫ് ബെഡ്നാരെക്ക്. ബാക്കി തുകയ്ക്ക്  ഹോട്ട് ഡോഗ് വാങ്ങണമെന്നായിരുന്ന ഭാര്യ പറഞ്ഞത്. ഇതിനായി മറ്റൊരു കടയിൽ പോകുമ്പോഴാണ് ജോസഫിന്റെ ശ്രദ്ധയിൽ ലോട്ടറി കച്ചടക്കാർ പെടുന്നത്. പിന്നെ താമസിച്ചില്ല, കയ്യിലുണ്ടായിരുന്ന 10 ഡോളറിന് ജോസഫ് ലോട്ടറി എടുത്തു.

ഒടുവിൽ ഫലം വന്നപ്പോൾ ഭാ​ഗ്യദേവതയുടെ കടാക്ഷം ജോസഫിനെ തേടിയെത്തി. പല തവണ ഭാര്യയെ കൊണ്ട് ഫലം പരിശോധിപ്പിച്ച ശേഷമായിരുന്നു ജോസഫ് വിജയിയായ കാര്യം ഉറപ്പിച്ചത്. 107,000 ഡോളറാണ് സമ്മാനമായി ലഭിച്ചത്. ഏകദേശം 81 ലക്ഷം രൂപ. വീടിന്റെ അറ്റകുറ്റപണികൾ പൂർത്തിയാക്കാനും നിക്ഷേപം വർധിപ്പിക്കാനും പണം ഉപയോഗിക്കാനാണ് ദമ്പതികളുടെ തീരുമാനം.

ലോട്ടറിയെടുത്തത് 981 രൂപയ്ക്ക്; യുവതിയ്ക്ക് സമ്മാനം 35.8 കോടി രൂപയുടെ ബംഗ്ലാവ്

ഏതാനും ദിവസങ്ങൾ മുമ്പാണ്  ബെക്ക പോട്ട് എന്ന മുപ്പത്തി രണ്ടുകാരി ലോട്ടറി എടുത്തത്. ഒമേസ് മില്യൺ പൗണ്ട് ഹൗസ് നറുക്കെടുപ്പിൽ (Omaze million pound house draw) 981 രൂപയ്ക്കാണ് യുവതി ടിക്കറ്റ് എടുത്തത്. പിറ്റേദിവസം നറുക്കെടുപ്പ് ഫലം വന്നപ്പോൾ ഭാ​ഗ്യദേവതയുടെ കടാക്ഷം ബെക്കയെ തേടിയെത്തുക ആയിരുന്നു. 35.8 കോടി രൂപ വിലമതിക്കുന്ന ബംഗ്ലാവാണ് ഇവരെ തേടിയെത്തിയത്. 

യുവതിയും ഭർത്താവും മകളും അവരുടെ ഇടുങ്ങിയ രണ്ട് കിടപ്പുമുറികളുള്ള ഈസ്റ്റ് ലണ്ടനിലെ ഫ്ലാറ്റിലാണ് കഴിഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ വിശാലമായ അഞ്ച് കിടപ്പുമുറികളും നാല് ബാത്ത്റൂമുകളുമുള്ള വലിയ ബംഗ്ലാവിലേക്ക് കുടുംബം താമസം മാറി കഴിഞ്ഞിരിക്കുകയാണ്. 

ബെർക്‌ഷെയറിലെ ക്വീൻസ് ഹില്ലിലാണ് ബംഗ്ലാവ് സ്ഥിതി ചെയ്യുന്നത്. അടുക്കള, 5 കിടപ്പുമുറികൾ, 3 ഡ്രസ്സിംഗ് റൂമുകൾ, നാല് ലക്ഷ്വറി ബാത്ത്റൂമുകൾ, ഒരു വലിയ ഡ്രോയിംഗ് റൂം, മൂന്ന് കാർ ഗാരേജ് എന്നിവയടക്കമാണ് ഇവിടുത്തെ സൗകര്യങ്ങൾ. അടുത്തിടെയാണ് യുവതിക്ക് ഒരു കുഞ്ഞ് ജനിച്ചത്. ഇപ്പോൾ ലോട്ടറി കൂടി അടിച്ചതോടെ ഏറെ സന്തോഷത്തിലാണ് കുടുംബം. തന്റെ മകളുടെ ഭാവി സുരക്ഷിതമായെന്നും അവൾക്ക് ഓടി കളിക്കാൻ വീട്ടിൽ ധാരാളം സ്ഥലമുണ്ടെന്നും ബെക്ക പറഞ്ഞു. കുട്ടിയുടെ ബന്ധുക്കൾക്കും ഇനി ഇവരോടൊപ്പം താമസിക്കാം.

Latest Videos
Follow Us:
Download App:
  • android
  • ios