Lottery winner : വര്‍ഷങ്ങള്‍ക്ക് മുമ്പ് 76 ലക്ഷത്തിന്റെ ലോട്ടറി, ഇപ്പോള്‍ 7.6 കോടിയും; അമ്പരന്ന് ഭാഗ്യശാലി
കഴിഞ്ഞ വർഷം ഒക്ടോബറില്‍ ഒരാൾക്ക് ഭാഗ്യം ലഭിച്ചത് 20 തവണയാണ്.
ഒറ്റദിവസം കൊണ്ട് പലരേയും ലക്ഷപ്രഭുക്കളും കോടിപതികളും ആക്കാൻ വിവിധ ലോട്ടറികൾക്ക് (Jackpots) സാധിക്കാറുണ്ട്. ദിവസവും ലോട്ടറി (lottery) എടുക്കുന്നവരും ആദ്യമായി ടിക്കറ്റ് എടുക്കുന്നവരും അക്കൂട്ടത്തിൽ ഉണ്ടായിരിക്കും. അപ്രതീക്ഷിതമായി ഭാഗ്യം കൈവന്നരും കുറവല്ല. ഒന്നിൽ കൂടുതൽ തവണ ഭാഗ്യം തുണച്ചവരുടെ വാർത്തകളും പുറത്തുവന്നിട്ടുണ്ട്. അത്തരത്തിലൊരു ഭാഗ്യകഥയാണ് വിര്‍ജിനിയയിൽ നിന്നും വരുന്നത്.
ആല്‍വിന്‍ കോപ്ലാന്ഡിനെയാണ് രണ്ട് തവണ ഭാഗ്യം തേടിയെത്തിയത്. 2002ലായിരുന്നു കോപ്ലാന്ഡിന് ആദ്യം ലോട്ടറി അടിക്കുന്നത്. അന്ന് 100000 ഡോളറാണ് (76 ലക്ഷം രൂപ) ലഭിച്ചത്. ഇത്തവണ കോപ്ലാന്‍ഡിനെ തേടിയെത്തിയതാകട്ടെ ഒരു മില്യണ്‍ ഡോളറും (7.6 കോടി രൂപ). വിര്‍ജിനിയ ലോട്ടറിയിൽ 8-11-25-45-48 എന്ന നമ്പറിനാണ് കോപ്ലാന്ഡിന് ലോട്ടറി അടിച്ചത്.
ഇത്തരത്തിലുള്ള വാർത്തകൾ മുമ്പും പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ വർഷം ഒക്ടോബറില്‍ ഒരാൾക്ക് ഭാഗ്യം ലഭിച്ചത് 20 തവണയാണ്. അലക്സാണ്ട്രയയിലെ വില്യം ന്യൂവെൽ എന്നയാൾക്കായിരുന്നു ഭാഗ്യം. ഇദ്ദേഹം സമാനമായ 20 ടിക്കറ്റുകള്‍ വാങ്ങുകയും അവയ്ക്ക് സമ്മാനം അടിക്കുകയുമായിരുന്നു. സ്കോട്ടി തോമസ് എന്നയാൾ രണ്ട് സമാന ടിക്കറ്റുകള്‍ വാങ്ങുകയും അവയില്‍ ഓരോന്നിനും ജാക്ക്പോട്ടുകള്‍ നേടുകയും ചെയ്തിരുന്നു. ഓരോ ടിക്കറ്റിനും ഒരു വര്‍ഷം 25000 ഡോളര്‍ വീതം ആജീവനാന്തമാണ് ലഭിച്ചത്.