നാട്ടിലെത്തി വീടിന് തറക്കല്ലിട്ടു; തിരികെ ദുബായിലെത്തിയപ്പോള്‍ പ്രവാസി മലയാളി കോടീശ്വരന്‍

വീടിന്‍റെ തറക്കല്ലിടല്‍ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങിയ മലയാളിക്ക് ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ കോടികള്‍ സമ്മാനം. 

malayali won crores in dubai duty free raffle

ദുബായ്: സ്വന്തം പേരിലെടുത്ത ആദ്യ ടിക്കറ്റിന് തന്നെ മലയാളിക്ക് കോടികള്‍ സമ്മാനം. ഷാര്‍ജയില്‍ കെട്ടിട നിര്‍മ്മാണ കരാര്‍ കമ്പനിയില്‍ മാനേജരായ കോട്ടയം പുതുപ്പള്ളി വാകത്താനം സ്വദേശി വിനോദ് കൊച്ചേരില്‍ കുര്യന്(49) ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിലാണ് ഏഴു കോടിയിലേറെ (10 ലക്ഷം യുഎസ് ഡോളര്‍) രൂപ സമ്മാനമായി ലഭിച്ചത്.

21 വര്‍ഷമായി യുഎഇയിലുള്ള വിനോദ് 14 വര്‍ഷമായി ബന്ധുവിന്‍റെ കമ്പനിയില്‍ മാനേജരായി ജോലി ചെയ്ത് വരികയായിരുന്നു. ജനുവരി 30നായിരുന്നു വിനോദിന്‍റെ വീടിന്‍റെ തറക്കല്ലിട്ടത്. ഇതിനായി 29ന് വിനോദ് നാട്ടിലെത്തി. തറക്കല്ലിടല്‍ ചടങ്ങിന് ശേഷം 31ന് തന്നെ തിരികെ യുഎഇയിലേക്ക് മടങ്ങി. കൂടുതലായും ഷാര്‍ജ രാജ്യാന്തര വിമാനത്താവളത്തിലൂടെ യാത്ര ചെയ്തിരുന്ന വിനോദ് ദുബായ് രാജ്യാന്തര വിമാനത്താവളത്തിലൂടെയാണ് അന്ന് യാത്ര ചെയ്തത്. ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ നിന്നാണ് സമ്മാനാര്‍ഹമായ ടിക്കറ്റ് വാങ്ങിയത്.

സുഹൃത്തുക്കളോടൊപ്പം നിരവധി തവണ വിനോദ് അബുദാബി ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിന്‍റെ ടിക്കറ്റ് എടുത്തിട്ടുണ്ട്. ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിലെ നറുക്കെടപ്പുകളിലും പതിവായി പങ്കെടുത്തിരുന്നു. സുഹൃത്തുക്കളുടെ പേരില്‍ ടിക്കറ്റെടുത്തിരുന്ന വിനോദ് ആദ്യമായാണ് സ്വന്തം പേരില്‍ 1000 ദിര്‍ഹം നല്‍കി ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പ് ടിക്കറ്റ് വാങ്ങിയത്.  

    

Latest Videos
Follow Us:
Download App:
  • android
  • ios