ടിക്കറ്റെടുത്തത് നറുക്കെടുപ്പിന് ഒരുമണിക്കൂർ മുമ്പ്; ഒടുവില്‍ കെഎസ്ഇബി ജീവനക്കാരന് 80 ലക്ഷം
കഴിഞ്ഞ 18 വർഷമായി കെഎസ്ഇബിയിൽ ജോലി ചെയ്യുകയാണ് സിജു.
കോട്ടയം: നറുക്കെടുപ്പിന് ഒരു മണിക്കൂർ മുമ്പെടുത്ത ലോട്ടറി(lottery) ടിക്കറ്റിന് ഒന്നാം സമ്മാനം. കെഎസ്ഇബി (KSEB) ജീവനക്കാരനായ ടി കെ സിജുവിനെയാണ്(t k siju) ഭാഗ്യം കടാക്ഷിച്ചത്. ശനിയാഴ്ച നറുക്കെടുത്ത കാരുണ്യ കെആർ 520(karunya) ലോട്ടറിയുടെ 80 ലക്ഷം രൂപയാണ് സിജുവിന് സ്വന്തമായത്.
പാലാ കെഎസ്ഇബി ഓഫീസിലെ ഓവർസിയറാണ് സിജു. ശനിയാഴ്ച ഉച്ചക്ക് രണ്ട് മണിക്കാണ് ഇദ്ദേഹം പാലായിലെ ശ്രീശങ്കര ലോട്ടറി ഏജൻസിയിൽ നിന്ന് ടിക്കെറ്റുത്തത്. വൈകിട്ടോടെ ഫലം നോക്കിയപ്പോൾ ഭാഗ്യം സിജുവിനെ തുണയ്ക്കുക ആയിരുന്നു. കെഎച്ച് 300004 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം.
കഴിഞ്ഞ 18 വർഷമായി കെഎസ്ഇബിയിൽ ജോലി ചെയ്യുകയാണ് സിജു. ലീമയാണ് സിജുവിന്റെ ഭാര്യ. അനന്തകൃഷ്ണൻ ആണ് മകൻ.
Read Also: കാരുണ്യ കെ ആര്‍-520 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 80 ലക്ഷം
എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.