വിറ്റഴിഞ്ഞത് 71 ലക്ഷം ടിക്കറ്റുകൾ, ഒരേയൊരു ഭാഗ്യശാലി, 25 കോടിയുടെ ടിക്കറ്റ് വിറ്റത് വയനാട് ജില്ലയിൽ
TG 434222 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. ബത്തേരിയിലെ എൻജിആർ ലോട്ടറീസിൽ നിന്നും നാഗരാജ് വിറ്റ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചിരിക്കുന്നത്.
വയനാട്: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഒന്നാം സമ്മാനമായ 25 കോടിയുടെ ടിക്കറ്റ് വിറ്റത് വയനാട് ജില്ലയിൽ. TG 434222 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. ബത്തേരിയിലെ എൻജിആർ ലോട്ടറീസിൽ നിന്നും നാഗരാജ് വിറ്റ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചിരിക്കുന്നത്. പനമരത്തെ എസ് ജെ ലക്കി സെന്‍ററില്‍ നിന്നുമാണ് നാഗരാജ് ടിക്കറ്റെടുത്തത്. ജിനീഷ് എ ആണ് എസ് ജെ ലക്കി സെന്‍ററിലെ ഏജന്‍റ്. വയനാട് ജില്ലയിൽ ആണോ അതോ, ഇവിടെ നിന്നും മറ്റാരെങ്കിലും എടുത്ത് വിറ്റ ടിക്കറ്റിനാണോ ഒന്നാം സമ്മാനം എന്നത് കാത്തിരുന്നത് അറിയേണ്ടിയിരിക്കുന്നു.
കഴിഞ്ഞ് പതിനഞ്ച് വര്‍ഷമായി വയനാട്ടില്‍ ജോലി ചെയ്യുന്ന ആളാണ് നാഗരാജ്. സഹോദരനൊപ്പം ലോട്ടറി ഷോപ്പ് തുടങ്ങിയിട്ട് അഞ്ച് വര്‍ഷം ആയതെ ഉള്ളൂവെന്നും താന്‍ വിറ്റ ടിക്കറ്റിന് ഒന്നാം സമ്മാനം അടിച്ചതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഏജന്‍സി കമ്മീഷനായി 2.5 കോടി രൂപയാണ് നാഗരാജിന് ലഭിക്കുക.
ഉച്ച കഴിഞ്ഞ് രണ്ട് മണിയോടെയാണ് തിരുവോണം ബമ്പറിന്‍റെ നറുക്കെടുപ്പ് നടന്നത്. ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാലിന്‍റെ നേതൃത്വത്തില്‍ ആയിരുന്നു നറുക്കെടുപ്പ്. ഈ വര്‍ഷം എണ്‍പത് ലക്ഷം ടിക്കറ്റുകളാണ് ഓണം ബമ്പറിന്‍റേതായി അച്ചടിച്ചത്. ഇതില്‍ എഴുപത്തി ഒന്ന് ലക്ഷത്തോളം ടിക്കറ്റുകള്‍ വിറ്റഴിഞ്ഞിട്ടുണ്ട്. 500 രൂപയായിരുന്നു ടിക്കറ്റ് വില.
പൂര്‍ണമായ ഓണം ബമ്പര്‍ ഫലം അറിയാം..
ഓണ ബമ്പറിന്‍റെ രണ്ടാം സമ്മാനം ഒരു കോടി രൂപ (20 പേര്‍ക്ക് ) ആണ്. മൂന്നാം സമ്മാനമായ 50 ലക്ഷം രൂപ, ഓരോ പരമ്പരകള്‍ക്കും രണ്ടു വീതം സമ്മാനമെന്ന കണക്കില്‍ 20 പേര്‍ക്ക് ലഭിക്കും. ഓരോ പരമ്പരയിലും 10 പേര്‍ക്ക് വീതം അഞ്ചു ലക്ഷവും രണ്ടു ലക്ഷവുമാണ് യഥാക്രമം നാലും അഞ്ചും സമ്മാനങ്ങള്‍. സമാശ്വാസ സമ്മാനമായി അഞ്ചു ലക്ഷം രൂപ വീതവും ലഭിക്കും. ഒന്‍പതു പേര്‍ക്കാണ് സമാശ്വാസ സമ്മാനം ലഭിക്കുക.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം