അനൂപ് വീണ്ടും പാഠമാകുമോ ? ഭാഗ്യശാലിക്ക് 10 കോടിയിൽ എത്ര കിട്ടും ? സർക്കാരിന് എത്ര ?
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ കുറവ് മൺസൂൺ ബമ്പർ ടിക്കറ്റുകളാണ് അച്ചടിച്ചത്. 27 ലക്ഷം.
തിരുവനന്തപുരം : ഒന്നര മാസത്തോളം നീണ്ടുനിന്ന ആകാംക്ഷകൾക്കൊടുവിൽ ഈ വർഷത്തെ മൺസൂൺ ബമ്പർ ഫലം പ്രഖ്യാപിച്ചിരിക്കുകയാണ്. MB 200261 എന്ന നമ്പറിനാണ് 10 കോടിയുടെ ഒന്നാം സമ്മാനം. പാലക്കാട് ന്യു സ്റ്റാർ ലോട്ടറി ഏജൻസിയിൽ നിന്നുമാണ് സമ്മാനാർഹമായ ടിക്കറ്റ് വിറ്റ് പോയിരിക്കുന്നത്. കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ നാലാമത്തെ സമ്മാനത്തുകയുമായി എത്തിയ ബമ്പറിന്റെ ഭാഗ്യശാലി ആരാകും എന്നറിയാനുള്ള കാത്തിരിപ്പിലാണ് കേരളക്കര ഇപ്പോൾ.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ കുറവ് മൺസൂൺ ബമ്പർ ടിക്കറ്റുകളാണ് അച്ചടിച്ചത്. 27 ലക്ഷം. ഇതിൽ എല്ലാ ടിക്കറ്റുകളും വിറ്റഴിഞ്ഞുവെന്ന് ലോട്ടറി വകുപ്പ് അറിയിച്ചു. 250 രൂപയാണ് ടിക്കറ്റ് വില. ഇതിലൂടെ ഏകദേശം അറുപത്തേഴ് കോടി അൻപത് ലക്ഷം രൂപയാണ് സർക്കാരിന് ലഭിച്ചത്. എന്നാൽ ഈ തുക മുഴുവനായും സർക്കാരിലേക്ക് എത്തില്ല. ഏജൻസി കമ്മീഷൻ, അച്ചടിക്കൂലി, ഭരണപരമായ ചെലവുകൾ, സമ്മാനത്തുക എന്നിവ കഴിഞ്ഞുള്ള ബാക്കി തുക മാത്രമേ സർക്കാരിന് ലഭിക്കുകയുള്ളൂ.
കഴിഞ്ഞ വർഷം 30 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. ഇതിൽ 24,45,840 ടിക്കറ്റുകൾ വിറ്റു. 5,54,160 ലക്ഷം ടിക്കറ്റുകളാണ് ബാക്കി വന്നത്. അതേസമയം, 10 കോടി ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യശാലിക്ക് ലഭിക്കുക 6 കോടി 16 ലക്ഷം രൂപയാണ്. അതായത്, നികുതിയും ഏജന്റ് കമ്മീഷനും കഴിച്ചുള്ള തുകയാണിത്.
മൺസൂൺ ബമ്പർ ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ ആരാകും 10 കോടിയുടെ ഉടമ എന്നറിയാൻ കാത്തിരിക്കുകയാണ് കേരളക്കര. എന്നാൽ, ഇത്തവണ എങ്കിലും ഭാഗ്യശാലി തന്റെ പേര് വിവരങ്ങൾ വെളിപ്പെടുത്താൻ തയ്യാറാകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. മുൻ ബമ്പർ വിജയികൾ ആരും തന്നെ തങ്ങളുടെ പേര് വെളിപ്പെടുത്താത്തതാണ് ഇതിന് കാരണം.
2022ൽ കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലി സമ്മാനത്തുകയായ 25 കോടിയുടെ ഓണം ബമ്പർ ലഭിച്ചത് തിരുവനന്തപുരം ശ്രീവരാഹം സ്വദേശി അനൂപിനാണ്. എന്നാൽ ലോട്ടറി അടിച്ച സന്തോഷത്തോടൊപ്പം അനൂപിനെ തേടി എത്തിയത് മനസ്സമാധാനം ഇല്ലായ്മ ആയിരുന്നു. സഹായം ആവശ്യപ്പെട്ട് വരുന്നവരുടെ ശല്യം മൂലം പൊറുതിമുട്ടിയ അനൂപിന്റെ അവസ്ഥ ബിബിസി വരെ അന്ന് റിപ്പോർട്ട് ചെയ്തിരുന്നു.
Kerala Lottery : മൺസൂൺ ബമ്പർ നറുക്കെടുപ്പ്; 10 കോടി നേടിയ ആ ഭാഗ്യനമ്പർ ഇതാണ്..
അനൂപിന് ഭാഗ്യം ലഭിച്ചതിന് ശേഷം ആകെ സമ്മർ ബമ്പർ ഭാഗ്യവാൻ മാത്രമാണ് പുറംലോകത്ത് വന്നത്. മറ്റുള്ള അതായത്, പൂജ, ക്രിസ്മസ് ബമ്പർ(16 കോടി), വിഷു ബമ്പർ വിജയികൾ പൊതുവേദിയിൽ വന്നിട്ടില്ല. പേരും വിലാസവും രഹസ്യമാക്കാൻ അഭ്യർഥിച്ച് കൊണ്ട് പൂജ, വിഷു ബമ്പർ ഭാഗ്യശാലി ടിക്കറ്റ് ഹാജരാക്കി പണം കൈപറ്റിയിരുന്നു. അനൂപിന്റെ അവസ്ഥ പാഠമായത് കൊണ്ടാണ് ഈ ഭാഗ്യശാലികൾ ഒന്നും തന്നെ മുൻനിരയിലേക്ക് വരാത്തതെന്നാണ് ചർച്ചകൾ നടന്നത്. എന്തായാലും അനൂപിന്റെ അവസ്ഥ പാഠമാക്കി മൺസൂൺ ബമ്പർ ഭാഗ്യശാലി മറനീക്കി പുറത്തുവരുമോ ഇല്ലയോ എന്ന് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു.
10 കോടി ആർക്ക് ? മൺസൂൺ ബമ്പർ നറുക്കെടുത്തു, ഫലം അറിയാന്‍ ചെയ്യേണ്ടത്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..