സമ്മാനമില്ലെന്ന് കരുതി ടിക്കറ്റ് കളയാൻ ഏൽപ്പിച്ചു; കടയുടമയുടെ സത്യസന്ധതയിൽ കോടീശ്വരിയായി ലിയ

ഇത്തരമൊരു പ്രവർത്തി മറ്റാരും ചെയ്യില്ലെന്നും അവർ നല്ലവാരയതു കൊണ്ടാണ് തനിക്ക് ഈ ലോട്ടറി ലഭിച്ചതെന്നും ലിയ പറയുന്നു. 

family in US returns  million discarded lottery ticket to winner

റ്റദിവസം കൊണ്ട് പലരേയും ലക്ഷപ്രഭുക്കളും കോടിപതികളും ആക്കാൻ ലോട്ടറികൾക്ക് സാധിക്കാറുണ്ട്. ദിവസവും ലോട്ടറി എടുക്കുന്നവരും ആദ്യമായി ടിക്കറ്റ് എടുക്കുന്നവരും അക്കൂട്ടത്തിൽ ഉണ്ടാകും. അപ്രതീക്ഷിതമായി ഭാ​ഗ്യം കൈവന്നരും കുറവല്ല. ഇപ്പോഴിതാ സമ്മാനമില്ലെന്ന് കരുതി വലിച്ചെറിഞ്ഞ ടിക്കറ്റിന് സമ്മാനം ലഭിച്ചുവെന്ന വാർത്തയാണ് അമേരിക്കയിൽ നിന്നും വരുന്നത്. 

അമേരിക്കയിലെ മസാച്ചുസെറ്റ്സ് എന്ന പ്രദേശത്താണ് സംഭവം. ലിയ റോസ് ഫിഗ എന്ന യുവതിക്കാണ് അപ്രതീക്ഷിത ഭാ​ഗ്യം വന്നുചേർന്നത്. ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ അടുത്തുള്ള സ്റ്റോറിൽ നിന്ന് 30 യു എസ് ഡോളർ വിലയുള്ള ഡയമണ്ട് മില്യൺ സ്ക്രാച്ച് ആൻഡ് വിൻ ലോട്ടറി ടിക്കറ്റാണ് ലിയ വാങ്ങിയത്. എന്നാൽ സ്ക്രാച്ച് ചെയ്ത് നോക്കിയപ്പോൾ സമ്മാനമില്ലെന്ന് കരുതിയ ലിയ, ടിക്കറ്റ് കൗണ്ടറിൽ തന്നെ കളയാൻ ഏൽപിച്ചു. പിന്നീടാണ് ഈ ടിക്കറ്റിനാണ് പത്ത് ലക്ഷം അമേരിക്കൻ ഡോളർ (ഏഴു കോടി രൂപ) ലഭിച്ചെന്ന് അറിയുന്നത്. 

എന്നാൽ ടിക്കറ്റ് വിറ്റ കടയുടമയുടെ സത്യസന്ധത കൊണ്ട് സമ്മാനം ലിയക്ക് തന്നെ ലഭിക്കുകയായിരുന്നു. ഏകദേശം പത്ത് ദിവസം വരെ ചവറ്റുകുട്ടയിൽ ടിക്കറ്റ് കിടന്നു. ഒരു ദിവസം വൈകുന്നേരം. ഞാൻ ചവറ്റുകുട്ടയിൽ കിടന്ന ടിക്കറ്റുകൾ നോക്കിയപ്പോൾ, ലിയ കളയാൻ തന്ന ടിക്കറ്റിലെ ചുരണ്ടേണ്ട ഭാഗം ശരിയായി ചുരണ്ടിയിരുന്നില്ലെന്ന് കണ്ടത്. ഞാനത് സ്ക്രാച്ച് ചെയ്തപ്പോഴാണ് പത്ത് ലക്ഷം ഡോളർ ലിയക്ക് ലഭിച്ചെന്ന് മനസ്സിലായതെന്ന് ലോട്ടറി കട ഉടമയുടെ മകൻ അഭി ഷാ പറയുന്നു. 

ഉടൻതന്നെ ലിയയെ അന്വേഷിച്ച് ജോലിസ്ഥലത്തേക്ക് അഭി ഷാ പോയി. എന്നാൽ താൻ ജോലിയിലാണെന്നും ഇപ്പോൾ വരാൻ സാധിക്കില്ലെന്നും ലിയ പറഞ്ഞു. ഒടുവിൽ നിർബന്ധത്തിന് വഴങ്ങി ലിയ സ്റ്റോറിലേക്ക് പോയി. അവിടെ ചെന്നപ്പോൾ അവർ തന്നോട് പറഞ്ഞ വാർത്ത വിശ്വസിക്കാനായില്ലെന്ന് ലിയ പറയുന്നു.

ഇത്തരമൊരു പ്രവർത്തി മറ്റാരും ചെയ്യില്ലെന്നും അവർ നല്ലവാരയതു കൊണ്ടാണ് തനിക്ക് ഈ ലോട്ടറി ലഭിച്ചതെന്നും ലിയ പറയുന്നു. സത്യസന്ധതയുടെ പ്രതിഫലമായി തന്റെ വക ഒരു തുക ലിയ നൽകിയിട്ടുണ്ട്. ബാക്കിയുള്ള തുക ജോലിയിൽ നിന്ന് വിരമിച്ച ശേഷമുള്ള ജീവിതത്തിനായി മാറ്റി വയ്ക്കുകയാണെന്നും ലിയ കൂട്ടിച്ചേർത്തു.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

Latest Videos
Follow Us:
Download App:
  • android
  • ios