Lottery Winner|വിൻ വിൻ ലോട്ടറിയുടെ 75ലക്ഷം കൂലിപ്പണിക്കാരനായ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക്
ഭാഗ്യക്കുറിയിൽനിന്ന് ലഭിച്ച സമ്മാനത്തുക ഉപയോഗിച്ചു ബാധ്യതകളെല്ലാം തീർക്കണമെന്നാണ് ജോസിന്റെ ആഗ്രഹം.
ആലപ്പുഴ: കേരള സര്‍ക്കാരിന്റെ വിന്‍ വിന്‍ ലോട്ടറിയുടെ(win win lottery) ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ കൂലിപ്പണിക്കാരന്. ഭരണിക്കാവ് സ്വദേശിയും സിപിഎം(cpm) ബ്രാഞ്ച് സെക്രട്ടറിയുമായ എല്‍ ജെ ജോസിനെ(l j jose) തേടിയാണ് ഭാഗ്യം എത്തിയത്. തിങ്കളാഴ്ച നറുക്കെടുത്ത WX864242 എന്ന നമ്പറിനാണ് സമ്മാനം.
ഭരണിക്കാവ് ആൽത്തറ ജങ്ഷനിലെ ബാബുക്കുട്ടന്റെ ലോട്ടറി കടയിൽ നിന്നുമാണ് ജോസ് സമ്മാനാർഹമായ ടിക്കറ്റ് വാങ്ങിയത്. ജോലി കഴിഞ്ഞാല്‍ ചെലവില്‍ നിന്ന് ബാക്കിയുള്ള പണം കൊണ്ട് ലോട്ടറി വാങ്ങുന്നത് ജോസിന്റെ ശീലമായിരുന്നു. ഈ ശീലം ജോസിനെ ലക്ഷപ്രഭുവുവും ആക്കി.
Read Also: Lottery Winner|എല്ലാ ദിവസവും ഭാഗ്യപരീക്ഷണം, ഒടുവിൽ മത്സ്യവില്‍പ്പനക്കാരനെ തേടി 70ലക്ഷമെത്തി
ആകെയുള്ള പതിനൊന്ന് സെന്റ് സ്ഥലം ഈടുവച്ചാണ് വീടുപണിയാൻ എസ്ബിഐയിൽ നിന്ന് 14 ലക്ഷം രൂപ വായ്പയെടുത്തത്. വായ്പക്കുടിശ്ശിക അടയ്ക്കാൻ കഴിയാതെ വലയുന്നതിനിടയിലാണ് ജോസിനെ ഭാഗ്യം തേടിയെത്തിയത്. വീടു നിർമിച്ച കരാറുകാരൻ മണികണ്ഠനും പണം നൽകാനുണ്ട്.
ഭാഗ്യക്കുറിയിൽനിന്ന് ലഭിച്ച സമ്മാനത്തുക ഉപയോഗിച്ചു ബാധ്യതകളെല്ലാം തീർക്കണമെന്നാണ് ജോസിന്റെ ആഗ്രഹം. ലോട്ടറി ടിക്കറ്റ് പള്ളിക്കൽ നടുവിലേമുറി സർവീസ് സഹകരണ ബാങ്കിലേക്കു നൽകാനായി ബാങ്ക് പ്രസിഡന്റ് ജി. രമേശ്കുമാറിനു കൈമാറി. മേരിക്കുട്ടിയാണു ഭാര്യ. മക്കൾ: ലിനു മറിയം, ലാലു കോശി.
ടിക്കറ്റെടുത്തത് നറുക്കെടുപ്പിന് ഒരുമണിക്കൂർ മുമ്പ്; ഒടുവില്‍ കെഎസ്ഇബി ജീവനക്കാരന് 80 ലക്ഷം