'കൈയിൽ പൈസയില്ല, 1000 രൂപ തരാമോ, ജി പേ ചെയ്യാം'; വയോധികനെ പറ്റിച്ച് തട്ടിയത് 10000 രൂപ -സംഭവമിങ്ങനെ
രണ്ടു പേർ ഓടി രക്ഷപ്പെട്ടു. പിന്നീട് എളമക്കര പൊലീസ് നടത്തിയ തെരച്ചിലിൽ രണ്ടുപേരും പിടിയിലായി. പ്രതികളായ ഫായിസും ഒമർ മുക്തറും മുൻപും മോഷണ കേസുകളിൽ പിടിയിലായിട്ടുണ്ട്.
കൊച്ചി: കൊച്ചിയിൽ വയോധികനെ കബളിപ്പിച്ച് ഗൂഗിൾ പേയിൽ നിന്നും 10,000 രൂപ തട്ടിയെടുത്ത പ്രതികൾ പിടിയിൽ. 1000 രൂപ വാങ്ങിയ ശേഷം പണമയക്കാനെന്ന പേരിൽ വയോധികന്റെ ഫോണ്‍ കൈക്കലാക്കിയായിരുന്നു തട്ടിപ്പ്. കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് സംഭവം. കൊച്ചി ഇടപ്പളളിയിൽ വച്ച് അമ്പലപ്പുഴ സ്വദേശി മോഹനനെ പ്രതികൾ പരിചയപ്പെടുന്നു. വീട്ടിൽ പോകാൻ കൈയ്യിൽ പണം ഇല്ല എന്നും ആയിരം രൂപ ക്യാഷ് ആയി നൽകിയാൽ പകരം ഗൂഗിൾ പേ ചെയ്തു തരാമെന്നും അഭ്യർഥിച്ചു. ആയിരം രൂപ കൈപ്പറ്റിയ ശേഷം പണം ഓണ്‍ലൈനായി അയച്ചതായി പ്രതികൾ പറഞ്ഞു.
എന്നാൽ അക്കൗണ്ട് പരിശോധിച്ചപ്പോൾ പണമെത്തിയില്ലെന്ന് മോഹനൻ മനസിലാക്കി. ഇതിനിടെ മോഹനന്റെ പാസ്‍വേർഡ് പ്രതികൾ കൈക്കലാക്കി. പരിശോധിക്കാനെന്ന പേരിൽ ഫോണ്‍ കൈക്കലാക്കിയ പ്രതികളിലൊരാൾ 10000 രൂപ സ്വന്തം അക്കൗണ്ടിലേക്കയച്ചു. ഇടപാട് നടന്നതായി മോഹനനെ കാണിച്ചു. തട്ടിപ്പ് മനസിലായ മോഹനൻ പ്രതികളിലൊരാളെ തടഞ്ഞുവച്ചു.
Read More..... മൊബൈൽ ഫോണില്ലാതെ ഒരു കഷ്ണം റൊട്ടി പോലും കിട്ടില്ല, വൈദ്യുതിയില്ല, ഫോൺ ചാർജ്ജ് ചെയ്യാൻ ചൈനയിൽ വന്‍ ക്യൂ
രണ്ടു പേർ ഓടി രക്ഷപ്പെട്ടു. പിന്നീട് എളമക്കര പൊലീസ് നടത്തിയ തെരച്ചിലിൽ രണ്ടുപേരും പിടിയിലായി. പ്രതികളായ ഫായിസും ഒമർ മുക്തറും മുൻപും മോഷണ കേസുകളിൽ പിടിയിലായിട്ടുണ്ട്. സാബിത്ത് ആണ് മറ്റൊരു പ്രതി. ഇവർ സമാന രീതിയിൽ നിരവധി തട്ടിപ്പുകൾ നടത്തിയതായാണ് പോലീസ് നിഗമനം.