ബേക്കറി യന്ത്രത്തിൽ ഷാൾ കുരുങ്ങി; പിറന്നാള്‍ ദിനത്തില്‍ യുവതിക്ക് ദാരുണാന്ത്യം
ഒന്നര വര്‍ഷം മുമ്പ് വിവാഹിതയായ ജയശീലയെ പിറന്നാള്‍ ദിനത്തിലാണ് മരണം തട്ടിയെടുത്തത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കാസര്‍കോട്: പിറന്നാള്‍ ദിനത്തില്‍ ബേക്കറി യന്ത്രത്തിൽ ഷാൾ കുരുങ്ങി യുവതി മരിച്ചു. കാസര്‍കോട് മഞ്ചേശ്വരം കുഞ്ചത്തൂർ സ്വദേശി ജയശീല ആണ് മരിച്ചത്. 24 വയസായിരുന്നു. തുമിനാട്ടിലെ ബേക്കറിയിൽ ജീവനക്കാരിയായിരുന്നു ജയശീല.
ബേക്കറി കൂട്ട് തയാറാക്കുന്നതിനിടെ അബദ്ധത്തിൽ യന്ത്രത്തിനുള്ളില്‍ ചുരിദാറിന്‍റെ ഷാള്‍ കുടുങ്ങുകയായിരുന്നു. ജയശീലയെ ഉടന്‍ തന്നെ തൊട്ടടുത്ത ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒന്നര വര്‍ഷം മുമ്പ് വിവാഹിതയായ ജയശീലയെ പിറന്നാള്‍ ദിനത്തിലാണ് മരണം തട്ടിയെടുത്തത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മംഗൽപാടി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. രഞ്ജൻ കുട്ടയാണ് ജയശീലയുടെ ഭര്‍ത്താവ്.