മദ്യപാനത്തെ തുടര്‍ന്ന് തർക്കം, തിരുവനന്തപുരത്ത് യുവാവിനെ നടുറോഡിൽ വെട്ടി പരിക്കേൽപ്പിച്ചു; ഗുരുതര പരിക്ക്
തിരുവനന്തപുരം വെഞ്ഞാറമൂട് കാവറയിൽ മദ്യപാനത്തെ തുടർന്നുണ്ടായ തകർക്കത്തിനിടെ യുവാവിനെ നടുറോഡിൽ വെട്ടിപരിക്കേൽപ്പിച്ചു. ഓട്ടോഡ്രൈവറായ രഞ്ജിത്തിനാണ് വെട്ടേറ്റത്
തിരുവനന്തപുരം: തിരുവനന്തപുരം വെഞ്ഞാറമൂട് കാവറയിൽ മദ്യപാനത്തെ തുടർന്നുണ്ടായ തകർക്കത്തിനിടെ യുവാവിനെ നടുറോഡിൽ വെട്ടിപരിക്കേൽപ്പിച്ചു. ഓട്ടോഡ്രൈവറായ രഞ്ജിത്തിനാണ് വെട്ടേറ്റത്. ഇന്നലെയാണ് സംഭവം. പച്ചക്കറി കച്ചവടക്കാരനായ പ്രസാദ് എന്നയാളാണ് രഞ്ജിത്തിനെ ആക്രമിച്ചതെന്നാണ് പൊലീസിന് ലഭിച്ച സൂചന.
സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. രഞ്ജിത്തിന്‍റെ കഴുത്തിലും നെഞ്ചിലും വെട്ടേറ്റത്. ഇയാൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. അതേസമയം, പൊലീസിൽ പരാതി ലഭിച്ചിട്ടില്ല. രണ്ടു പേര്‍ ചേര്‍ന്ന് പരസ്പരം ആക്രമിക്കുന്നതും ഇതിനിടെ ഒരു സ്ത്രീ വന്ന് തടയാൻ ശ്രമിക്കുന്നതുമാണ് സിസിടിവി ദൃശ്യത്തിലുള്ളത്.