തൃശൂരിലെ 30 കാരന്റെ കൊലപാതകം; കൊല്ലാനുപയോഗിച്ച കത്തി 14 കാരന്റേത് തന്നെയെന്ന് പൊലീസ്

തൃശൂർ പാലിയം റോഡ് സ്വദേശി ലിവിൻ (30) ആണ് പുതുവ‍ർഷ രാത്രിയിൽ കൊല്ലപ്പെട്ടത്. സംഭവത്തില്‍ പതിനാലും പതിനാറും വയസുള്ള രണ്ട് പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

Youth stabbed to death in Thrissur two minors in police custody

തൃശൂർ: തൃശൂരിൽ പുതുവ‍ർഷ രാത്രിയിൽ യുവാവിനെ കുത്തിക്കൊന്ന കേസിൽ പതിനാലുകാരൻ കസ്റ്റഡിയിൽ. ഒപ്പമുണ്ടായിരുന്ന പതിനാറുകാരനെയും പൊലീസ് പിടികൂടി. യുവാവിനെ കൊല്ലാനുപയോഗിച്ച കത്തി 14 കാരന്റേത് തന്നെയെന്ന് പൊലീസ് പറയുന്നു. സഹപാഠിയെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയതിന് പതിനാലുകാരനെ നേരത്തെ സ്കൂളിൽ നിന്ന് പുറത്താക്കിയിരുന്നുവെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

തൃശൂർ പാലിയം റോഡ് സ്വദേശി ലിവിൻ (30) ആണ് പുതുവ‍ർഷ രാത്രിയിൽ കൊല്ലപ്പെട്ടത്. സംഭവത്തില്‍ പതിനാലും പതിനാറും വയസുള്ള രണ്ട് പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്. വിദ്യാർത്ഥികൾ ലഹരിക്ക് അടിമകൾ ആണോ എന്ന് പരിശോധിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. പ്രതികളായ വിദ്യാർത്ഥികൾ കഞ്ചാവ് ഉപയോഗിക്കുന്നവരാണെന്നാണ് പൊലീസിന് ലഭിച്ച വിവരം. ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്ന് അറിയാന്‍ രണ്ട് പ്രതികളുടെയും വൈദ്യപരിശോധന നടത്തി. പെൺകുട്ടികളുമായി വന്നത് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് പാലിയം റോഡ് സ്വദേശി ലിവിങ് ഡേവിസിനെ പതിനാലുകാരൻ കൊലപ്പെടുത്തിയത്.

Also Read:  ബേപ്പൂർ കടപ്പുറത്തെ ആത്മഹത്യാ കുറിപ്പും ബാഗും വൻ നാടകത്തിന്റെ ഭാഗം; പദ്ധതി പൊളിഞ്ഞ് ഒടുവിൽ പൊലീസിന്റെ കൈയിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios