തൃശൂർ നഗരത്തിൽ യുവാവിനെ കുത്തിക്കൊന്നു; 14 വയസുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു
തൃശൂർ പാലിയം റോഡ് സ്വദേശി ലിവിൻ (30) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ 14 വയസുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
തൃശൂർ: തൃശൂർ നഗരത്തിൽ യുവാവ് കുത്തേറ്റ് മരിച്ചു. തൃശൂർ പാലിയം റോഡ് സ്വദേശി ലിവിൻ (30) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ 14 വയസുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ്. മദ്യലഹരിയിൽ ലിവിൻ ആക്രമിച്ചെന്ന് 14 കാരൻ പൊലീസിന് മൊഴി നല്‍കി. ഈസ്റ്റ് പൊലീസ് സ്ഥലത്തെത്തി കൂടുതല്‍ പരിശോധനകള്‍ നടത്തുകയാണ്. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം