ചെന്നിത്തലയിൽ പാടശേഖരത്തിന്‍റെ മോട്ടോർ ഷെഡ്ഡിൽ യുവാവ് തൂങ്ങിമരിച്ച നിലയിൽ

കഴിഞ്ഞ ദിവസം രാവിലെ പ്രഭാത സവാരിക്കിറങ്ങിയവരാണ് മോട്ടോർപുരക്കുള്ളിൽ രാഹുലിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

youth found dead in paddy field motor shed in chennithala

മാന്നാർ:ആലപ്പുഴ ചെന്നിത്തലയിൽ പാടശേഖരത്തിന്‍റെ മോട്ടോർ ഷെഡ്ഡിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.ചെന്നിത്തല തൃപ്പെരുന്തുറ പടിഞ്ഞാറ് തോണ്ടുതറയിൽ രാഹുൽ (31) ആണ് മരിച്ചത്.ചെന്നിത്തല മൂന്നാം ബ്ലോക്ക് പാടശേഖരത്തിന്റെ മോട്ടോർപുരയിലാണ് തൂങ്ങി മരിച്ച നിലയിൽ  രാഹുലിനെ കണ്ടെത്തിയത്. മാവേലിക്കര എഫ്.സി.ഐ ഗോഡൗൺ ജീവനക്കാരനായിരുന്നു. 

കഴിഞ്ഞ ദിവസം രാവിലെ ആറു മണിയോടെ പ്രഭാത സവാരിക്കിറങ്ങിയവരാണ് മോട്ടോർപുരക്കുള്ളിൽ രാഹുലിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യ: ആതിര. മക്കൾ: അതുല്യ, ആദവ്. മാന്നാർ പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ച മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം രാഹുലിനെ വീട്ടുവളപ്പിൽ സംസ്കരിച്ചു.

Read More :  നെയ്യാറ്റിൻകര ഭാഗത്ത് റോഡരികിലെ ബൈക്കുകളിൽ കണ്ണ് വെക്കും, നൈസിന് പൊക്കും; ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം

(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056) 

Latest Videos
Follow Us:
Download App:
  • android
  • ios