സർ, ഫ്യൂസ് ഊരരുത്, പൈസ വെച്ചിട്ടുണ്ട്, ഇനി അവര്‍ക്ക് അങ്ങനെ എഴുതേണ്ടി വരില്ല, ചെറിയൊരു സന്തോഷമുണ്ടെന്ന് രാഹുൽ
ഫ്യൂസ് ഊരാനെത്തിയ കെഎസ്ഇബി ജീവനക്കാരനാണ്ഏ റെ ദൈന്യത നിറഞ്ഞ കുറിപ്പ് പങ്കുവച്ചത്
പത്തനംതിട്ട: വൈദ്യുതി കുടിശ്ശിക അടക്കാത്തതിനെ തുടർന്ന് ഫ്യൂസ് ഊരാൻ വന്ന കെഎസ്ഇബി ജീവനക്കാരന് സഹോദരിമാർ നോട്ട് ബുക്ക് പേജിൽ എഴുതിയിയ കുറിപ്പ് വൈറലായിരുന്നു. 'സർ, ഫ്യൂസ് ഊരരുത്. പൈസ ഇവിടെ വെച്ചിട്ടുണ്ട്. ഞങ്ങൾ സ്കൂളിൽ പോവുകയാണ്' എന്നായിരുന്നു കുറിപ്പിൽ പ്ലസ് വണ്ണിനും ഏഴാം ക്ലാസിലും പഠിക്കുന്ന സഹോദരിമാർ എഴുതിയിരുന്നത്.
ഫ്യൂസ് ഊരാനെത്തിയ കെഎസ്ഇബി ജീവനക്കാരന്‍ പങ്കുവെച്ച ഏറെ ദൈന്യത നിറഞ്ഞ കുറിപ്പിന് പിന്നാലെ സഹായവുമായി എത്തിയിരിക്കുകയാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. കുറിപ്പ് വല്ലാതെ വേദനയുണ്ടാക്കിയെന്നും കുടുംബത്തിന്‍റെ രണ്ട് വർഷത്തെ വെെദ്യുതി ബില്‍ അടച്ചുവെന്നു അറിയിച്ചിരിക്കുകയാണ് രാഹുല്‍. കൂടാതെ അവരുടെ വിദ്യാഭ്യാസവും, വീടിന് അടച്ചുറപ്പുള്ള ഒരു കതകും ചെറിയ അറ്റകുറ്റ പണിയും അതും നമ്മൾ ചെയ്യും, അവർ സന്തോഷമായി പഠിക്കട്ടെ എന്നും സന്തോഷം പങ്കുവച്ച് രാഹുൽ കുറിച്ചു.
കുടുംബത്തിൻറെ ദുരവസ്ഥ നവമാധ്യമങ്ങളിൽ കണ്ടറിഞ്ഞ് ഒരുപാട് പേർ സഹായവുമായി എത്തുന്നുണ്ട്. പക്ഷെ സ്വന്തമായി ഒരുതുണ്ട് ഭൂമി ഇവർക്കില്ല. കടബാധ്യതയും ഏറിവരുന്നു. ഈ കുടുംബത്തിൻറെ ജീവിത സാഹചര്യമാണ് മീറ്ററീൽ എഴുതിവച്ചിരുന്ന രണ്ടുവരി കുറുപ്പിലൂടെ വ്യക്തമാകുന്നത്. നല്ല മനസ്സുകളുടെ സഹായം വേണം.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം