താമരശ്ശേരിയില്‍ എംഡിഎംഎയുമായി യുവാവ് പിടിയില്‍
ബുധനാഴ്ച രാത്രി 11.30 ഓടെ കോരങ്ങാട് - പുല്ലാഞ്ഞിമേട് റോഡില്‍ ആറ്റുസ്ഥലമുക്കില്‍ വെച്ചാണ് സംഭവം.
![Youth arrested with MDMA in Thamarassery Youth arrested with MDMA in Thamarassery](https://static-gi.asianetnews.com/images/01jke06d6pj8sdeb2hzb1qd3cg/mdma-arrest_363x203xt.jpg)
കോഴിക്കോട്: താമരശ്ശേരിയില്‍ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയില്‍. പൂനൂര്‍ കോളിക്കല്‍ സ്വദേശി കോളിക്കല്‍ വടക്കേപറമ്പ് മണ്ണട്ടയില്‍ ഷഹാബുദ്ദീന്‍ അല്‍ത്താഫി(31)നെയാണ് താമരശ്ശേരി എക്‌സൈസ് സംഘം പിടികൂടിയത്. ബുധനാഴ്ച രാത്രി 11.30 ഓടെ കോരങ്ങാട് - പുല്ലാഞ്ഞിമേട് റോഡില്‍ ആറ്റുസ്ഥലമുക്കില്‍ വെച്ചാണ് സംഭവം. ഇയാളില്‍ നിന്ന് 10.14 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. എക്‌സൈസ് ഇന്‍സ്പക്ടര്‍ എജി തമ്പിയുടെ നേതൃത്വത്തില്‍ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് പ്രതീഷ് ചന്ദ്രന്‍, പ്രിവന്റീവ് ഓഫീസര്‍ അജീഷ്, ഷാജു സിപി, സുബീഷ്, അഷില്‍ദ്, ഷിതിന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
READ MORE: കോൺക്രീറ്റ് മിക്സർ കയറ്റിവന്ന ലോറിക്ക് തീപിടിച്ചു, മുൻഭാഗം പൂർണമായും കത്തിയമർന്നു; ആളപായമില്ല