ബൈക്കിൽ കയറ്റി വീട്ടിലെത്തിച്ചു, പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ
പെൺകുട്ടി പീഡനത്തിനിരയായ വിവരം സ്റ്റേഷനിൽ അറിയിച്ചതിനെ തുടർന്ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഇതോടെ ഒളിവിൽ പോയ പ്രതിയെ പൊലീസ് കഴിഞ്ഞ ദിവസമാണ് പിടികൂടിയത്.
ആലപ്പുഴ: ആലപ്പുഴയിൽ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. ആലപ്പുഴ നോർത്ത് പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിച്ച യുവാവിനെയാണ് പോക്സോ നിയമ പ്രകാരം അറസ്റ്റ് ചെയ്തത്. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 21 -ാം വാർഡിൽ കരിയിൽ വീട്ടിൽ വിനു (വിമൽ ചെറിയാൻ-22) ആണ് പൊലീസിന്റെ പിടിയിലായത്.
കഴിഞ്ഞ 12നാണ് കേസിനാസ്പദമായ സംഭവം. വിമൽ പെൺകുട്ടിയെ ബൈക്കിൽ കയറ്റി വീട്ടിൽ എത്തിച്ചാണ് പീഡനം നടത്തിയത്. പെൺകുട്ടി പീഡനത്തിനിരയായ വിവരം സ്റ്റേഷനിൽ അറിയിച്ചതിനെ തുടർന്ന് പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിൽ, കാട്ടുർ മങ്കടക്കാട് ജംഗ്ഷന് അടുത്തുള്ള വീട്ടിൽ നിന്നും ഒളിവിൽ പോയ പ്രതിയെ കലവുരിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. പോക്സോ ചുമത്തിയാണ് പൊലീസ് പ്രതിക്കെതിരെ കേസെടുത്തിട്ടുള്ളത്.
യുവാവിനെതിരെ നേരത്തെയും പൊലീസിൽ പരാതിയുണ്ട്. മൂന്ന് വർഷത്തിന് മുൻപ് പാതിരപ്പള്ളി സ്വദേശിയായ യുവതിയെ വിളിച്ച് കുടെ താമസിപ്പിച്ച് 5 മാസത്തിന് ശേഷം ആ ബന്ധം ഉപേക്ഷിച്ചതുമായി ബന്ധപ്പെട്ട് വിനുവിനെതിരെ പൊലീസിൽ പരാതി നല്‍കിയിരുന്നു. അതേസമയം അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
അതിനിടെ തിരുവല്ലയിൽ 13 കാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ പ്രതി ജിബിൻ ജോണിനെതിരെ അന്വേഷണം ശക്തമാക്കി പൊലീസ്. അറസ്റ്റിലായ മുഖ്യപ്രതിയുടെ ഫോൺ പരിശോധിച്ചതോടെയാണ് പൊലീസ് ഞെട്ടിയത്. ജിബിൻ ജോണിന്‍റെ മൊബൈൽ ഫോണിൽ നിന്ന് 20 ലധികം പെൺകുട്ടികളുടെ നന്ധന ദൃശ്യങ്ങൾ പൊലീസ് കണ്ടെടുത്തു. തുടർന്നാണ് പ്രതിക്കെതിരെ പൊലീസ് അന്വേഷണം ശക്തമാക്കിയത്.
ഇയാളുടെ മൊബൈൽ ഫോണിന്‍റെ ശാസ്ത്രീയ പരിശോധന തുടരുമെന്ന് പൊലീസ് അറിയിച്ചു. ഫോണിൽ നിന്ന് കണ്ടെടുത്ത ദൃശ്യങ്ങളിലുള്ള പെൺകുട്ടികളെ ഇയാൾ ലൈംഗികമായി ചൂഷണം ചെയ്തോ എന്ന കാര്യത്തിൽ കൂടുതൽ അന്വേഷണം നടത്തും. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ ചിത്രങ്ങളും ഇക്കൂട്ടത്തിലുണ്ടെന്നാണ് സൂചന.
Read More : ഇസ്തിരിപ്പെട്ടിപോലെ ഷവോമി, സർവ്വീസ് ചെയ്തിട്ടും ഫലമില്ല; തൃശൂരിൽ വീണ്ടും ഫോണ്‍ പൊട്ടിത്തെറിച്ച് അപകടം