വലക്കുന്ന് ചിറയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
തൃശൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. വല്ലക്കുന്ന് മുരിയാട് റോഡിൽ വലക്കുന്ന് ചിറയിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
![young man found dead in pond in thrissur young man found dead in pond in thrissur](https://static-gi.asianetnews.com/images/01jkq3pxhs1axycrv5mgc26yk1/fotojet---2025-02-10t103047.941_363x203xt.jpg)
തൃശൂര്‍: തൃശൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. വല്ലക്കുന്ന് മുരിയാട് റോഡിൽ വലക്കുന്ന് ചിറയിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആളൂർ സ്വദേശി കോക്കാട്ട് വീട്ടിൽ കോളിൻസ്(51) ആണ് മരിച്ചത്. ഇന്നലെ രാത്രി ഇരുചക്ര വാഹനത്തിൽ പെട്രോൾ അടിക്കുന്നതിനായി വിട്ടിൽ നിന്ന് ഇറങ്ങിയതാണ് യുവാവ്.
വീട്ടിൽ തിരിച്ചെത്താത്തിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് ആളൂര്‍ പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. ഇന്‍ക്വസ്റ്റിനുശേഷം മൃതദേഹം പോസ്റ്റ്‍മോര്‍ട്ടത്തിനായി കൊണ്ടുപോകും. മുൻ പഞ്ചായത്ത് പ്രസിഡന്‍റ് പോള്‍ കോക്കാട്ടിന്‍റെ മകനാണ് കോളിൻസ്.