പൊലീസുകാരനെതിരെ ആരോപണം ഉന്നയിച്ച് യുവാവ് ജീവനൊടുക്കി; സംഭവം രാമനാട്ടുകരയിൽ

ഫറോക് പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥനെതിരെയാണ് ആണ് ആരോപണം. 

young man committed suicide by accusing the policeman  incident happened in Ramanatukara

കോഴിക്കോട്: രാമനാട്ടുകരയിൽ പൊലീസുകാരനെതിരെ ആരോപണം ഉന്നയിച്ച് യുവാവ് ജീവനൊടുക്കി. നിസരി ജങ്ഷൻ സ്വദേശി പ്രവീഷ് കുമാറിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഫറോക് പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥനെതിരെയാണ് ആണ് ആരോപണം. 

ഇന്ന് രാവിലെയാണ് പോലീസുകാരനെതിരെ ആരോപണം ഉന്നയിച്ചുള്ള വീഡിയോ പ്രവീഷ്കുമാർ വാട്സ്ആപ്പിലൂടെ അടുത്ത് സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അയച്ചു നൽകിയത്. പിന്നാലെ അന്വേഷിച്ചിറങ്ങിയവരാണ് രാവിലെ ഏഴരയോടെ യുവാവിനെ വീടിന് സമീപത്തെ കടമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

പ്രവീഷ്കുമാറിനെതിരെ ഭാര്യ ഗാർഹിക പീഡനത്തിന് പരാതി നൽകിയിരുന്നു. മക്കളെ ഉപദ്രവിച്ചതിന് ബാല സംരക്ഷണ വകുപ്പ് പ്രകാരവും കേസെടുത്തിരുന്നു. ഇതിന് പിന്നിൽ ഫറോക്ക് സ്റ്റേഷനിൽ നേരത്തെ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനാണെന്നാണ് പ്രവീഷിന്റെ ആരോപണം. പ്രവീഷിന്റെ സുഹൃത്തുക്കളും ഇത് വിശ്വസിക്കുന്നു.

മെഡിക്കൽ കോളേജിലെ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകിയ മൃതദേഹം വൈകീട്ട് സംസ്കരിച്ചു. സംഭവത്തിൽ അസ്വാഭാവിക മണത്തിന് കേസ് എടുത്ത് അന്വേഷണം തുടങ്ങി. മദ്യപിച്ച് നിരന്തരം ഭാര്യയെ ഉപദ്രവിച്ചിരുന്നെന്നും പല തവണ ആവർത്തിച്ചതിനെ തുടർന്നാണ് രണ്ട് വർഷം മുൻപ് ഇയാൾക്കെതിരെ കേസെടുത്തതെന്ന് പൊലീസ് പറയുന്നു.

മരണമൊഴിയായി കണക്കാക്കുന്ന വീഡിയോയിൽ പ്രവീഷ് പറയുന്ന മറ്റു ആരോപണങ്ങൾ വസ്തുതാ വിരുദ്ധമാണെന്നും പൊലീസ് പറഞ്ഞു. എന്നാൽ മകന്റെ മരണത്തിലും മരണമൊഴിയിൽ പറയുന്ന കാര്യത്തിലും വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക പരാതി നൽകാൻ ഒരുങ്ങുകയാണ് കുടുംബം.

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; പൂർണമായും കത്തി നശിച്ചു, കാറിലുണ്ടായിരുന്നത് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios