സര്‍ക്കാര്‍ ഉദ്യോഗസ്ഥയായ യുവതിയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി കടന്നുപിടിച്ച യുവാവ് പിടിയിൽ
ചിതറ സ്വദേശിനിയും സർക്കാര്‍ ഉദ്യോഗസ്ഥയുമായ യുവതി ക്ലാസ്സ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ വെഞ്ഞാറമൂടിന് സമീപം കീഴായിക്കോണത്ത് വച്ച് ബൈക്കിൽ എത്തിയ അജ്ഞാതനായ ഒരാള്‍ ആക്രമിക്കാൻ ശ്രമിച്ചു.
തിരുവനന്തപുരം: എഞ്ചിനീയറിംഗ് കോളേജില്‍ സായാഹ്ന ബാച്ച് വിദ്യാര്‍ത്ഥിനിയായ സര്‍ക്കാര്‍ ഉദ്യോഗസ്ഥയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി കടന്നുപിടിച്ച യുവാവ് പിടിയിൽ. വൈകീട്ട് ക്ലാസ് കഴിഞ്ഞുവരുമ്പോഴാണ് സംഭവം. വാമനപുരം പൂവത്തൂര്‍ ഗ്രീഷ്മ ഭവനില്‍ റിജേഷിനെയാണ് (23) വെഞ്ഞാറമൂട് പൊലീസ് പിടികൂടിയത്. ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രി 9:30നാണ് സംഭവം.
ചിതറ സ്വദേശിനിയും സർക്കാര്‍ ഉദ്യോഗസ്ഥയുമായ യുവതി ക്ലാസ്സ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ വെഞ്ഞാറമൂടിന് സമീപം കീഴായിക്കോണത്ത് വച്ച് ബൈക്കിൽ എത്തിയ അജ്ഞാതനായ ഒരാള്‍ ആക്രമിക്കാൻ ശ്രമിച്ചു. എന്നാൽ യുവതി ഇയാളിൽ നിന്ന് രക്ഷപെട്ട് പൊലീസിനെ വിവരം അറിയിച്ചു. ശേഷം യാത്ര തുടർന്ന യുവതിയെ വാമനപുരം പാലത്തിനു സമീപംവെച്ചും ആറാംതാനത്തുവെച്ചും വീണ്ടും പ്രതി ആക്രമിക്കുകയും കടന്നുപിടിക്കുകയും ചെയ്തതായി പറയുന്നു.
തുടർന്ന് ഇവർ നിലവിളിക്കുകയും ഇത് കേട്ട് അതുവഴി വരികയായിരുന്ന യുവാക്കളെ കണ്ടു അക്രമി രക്ഷപ്പെടുകയുമായിരുന്നു. വീട്ടിൽ എത്തിയ ശേഷം ഭർത്താവിനൊപ്പം വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിൽ എത്തി യുവതി പരാതി നൽകി. സി.സി.ടി.വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് യുവാവ് പിടിയിലായത്.
ബാർ ജീവനക്കാരനെ കൗണ്ടറിൽ വടിവാളുകൊണ്ട് വെട്ടി, മൂന്ന് പേർ അറസ്റ്റിൽ
ഇന്‍ഷൂറന്‍സ് ഏജന്‍റിനെ ഹോട്ടല്‍ മുറിയില്‍ വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തു; മൂന്നുപേര്‍ പിടിയില്‍
പതിനൊന്നു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു, പ്രതിക്ക് 35 വർഷം തടവും പിഴയും ശിക്ഷ
പത്തനംതിട്ട : പതിനൊന്നു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ പ്രതിക്ക് 35 വർഷം തടവും 1, 30,000 രൂപ പിഴയും ശിക്ഷ. പന്തളം സ്വദേശി നകുലനെതിരെ, പത്തനംതിട്ട പോക്സോ അതിവേഗ കോടതിയുടേതാണ് വിധി. 2019 ലായിരുന്നു കേസിനാസ്പദമായ സംഭവം. നകുലൻ പീഡിപ്പിച്ചുവെന്ന പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ്.
കുഞ്ഞിന്റെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയതോടെ ചൈൽഡ് ലൈൻ പ്രവർത്തകർ കൗൺസിലിംഗിന് വിധേയമാക്കി. തുടർന്നാണ് കുട്ടി ദുരനുഭവം തുറന്ന് പറഞ്ഞത്. അമ്മയുടെ സാന്നിധ്യത്തിൽ കുഞ്ഞിൻറെ മൊഴി പൊലീസ് രേഖപ്പെടുത്തുകയും പ്രതി നകുലനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പോക്സോ ആക്ടിലെ 5 വകുപ്പുകൾ പ്രകാരം പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ആദ്യ രണ്ട് വകുപ്പുകൾക്കും 10 വർഷം വീതവും മറ്റ് മൂന്ന് വകുപ്പുകളിൽ 5 വർഷം വീതവുമാണ് തടവ്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി. പിഴത്തുകയിൽ അരലക്ഷം രൂപ പെൺകുട്ടിക്ക് നൽകണമെന്നും കോടതി നിര്‍ദ്ദേശിച്ചു. പിഴത്തുക അടച്ചില്ലെങ്കിൽ 16 മാസം അധിക തടവ് അനുഭവിക്കണം.