Asianet News MalayalamAsianet News Malayalam

കേസുകൾ 18, ജയിലിൽ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ വീണ്ടും കേസ്; യുവാവിനെതിരെ കാപ്പ ചുമത്തി, ജയിലിലടച്ചു

ആറുമാസത്തെ തടവിന് ശേഷം പുറത്തിറങ്ങി വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതിനെ തുടർന്നാണ് വീണ്ടും കാപ്പ ചുമത്തിയത്

young man accused in 18 case jailed after imposing KAPA
Author
First Published Sep 19, 2024, 8:24 PM IST | Last Updated Sep 19, 2024, 8:24 PM IST

കോഴിക്കോട്: നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. കോഴിക്കോട് പരപ്പിലിനടുത്ത് തലനാർ തൊടിക സ്വദേശി ഷഫീഖിനെതിരെയാണ് നടപടി. ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ കളവ്, കവർച്ച, പിടിച്ചുപറി, വധശ്രമം മുതലായ ഗുരുതര കുറ്റകൃത്യങ്ങളിൽ ഇയാൾക്കെതിരെ 18 ഓളം കേസുകൾ നിലവിലുണ്ടായിരുന്നു. 2023 ൽ കാപ്പാ നിയമപ്രകാരം നടപടി സ്വീകരിച്ച് ഷഫീഖിനെ ജയിലിലടച്ചിരുന്നു. എന്നാൽ ആറുമാസത്തെ തടവിന് ശേഷം പുറത്തിറങ്ങി വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതിനെ തുടർന്നാണ് വീണ്ടും കാപ്പ ചുമത്തിയത്. സിറ്റി പോലീസ് കമ്മീഷണറുടെ നിർദ്ദേശപ്രകാരം കോഴിക്കോട് ടൗൺ സിഐ സമർപ്പിച്ച റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് കളക്ടർ നടപടിയെടുത്തത്. ഇന്നലെ കോഴിക്കോട് നിന്ന് അറസ്റ്റ് ചെയ്ത ഷഫീഖിനെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios