'മനസാക്ഷിയെ ഞെട്ടിക്കുന്നത്, മലയാളികൾ ലജ്ജിച്ച് തലതാഴ്ത്തേണ്ട അവസ്ഥ': തൃശൂരിലെ ക്രൂര പീഡനത്തിൽ വനിതാ കമ്മീഷൻ

യുവതിയെ അതിക്രൂരമായി പീഡിപ്പിക്കുകയും സ്വകാര്യ ഭാഗങ്ങളിൽ ബിയർ ബോട്ടിൽ കയറ്റുകയും ഇവർ ചെയ്തിരുന്നു. പീഡനത്തിന്‍റെ ദൃശ്യങ്ങൾ ചിത്രീകരിച്ച് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കാൻ ശ്രമിച്ചുവെന്നും പ്രതികൾക്കെതിരെ കുറ്റമുണ്ട്

women commission reaction on husband and friend thrissur gang rape case

തൃശൂർ: കുന്നംകുളത്ത് യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ച സംഭവം മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്ന് വനിതാ കമ്മീഷൻ അംഗം അഡ്വ. ഷിജി ശിവജി. അപമാനം കൊണ്ട് മലയാളികൾ ലജ്ജിച്ച് തലതാഴ്ത്തേണ്ട അവസ്ഥയാണെന്നും അവർ പറഞ്ഞു. അതിജീവിതയെ സന്ദർശിച്ച ശേഷമായിരുന്നു അഡ്വ. ഷിജി ശിവജിയുടെ പ്രതികരണം. സംഭവത്തിൽ കഴിഞ്ഞ ദിവസം വനിത കമ്മീഷൻ കേസെടുക്കുകയും, കുന്നംകുളം പൊലീസിനോട് റിപ്പോർട്ട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. 

ഭർത്താവടക്കം അറസ്റ്റിൽ

തൃശൂരിൽ യുവതിയെ കെട്ടിയിട്ട് സ്വകാര്യ ഭാഗത്ത് ബിയർ ബോട്ടിൽ കയറ്റിയതടക്കമുള്ള ക്രൂരമായ പീഡനം നടത്തിയ കേസിൽ ഭർത്താവും സുഹൃത്തും കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. പഴുന്നാന ചെമ്മന്തിട്ട സ്വദേശികളെയാണ് കഴിഞ്ഞ ദിവസം കന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയെ അതിക്രൂരമായി പീഡിപ്പിക്കുകയും സ്വകാര്യ ഭാഗങ്ങളിൽ ബിയർ ബോട്ടിൽ കയറ്റുകയും ഇവർ ചെയ്തിരുന്നു. പീഡനത്തിന്‍റെ ദൃശ്യങ്ങൾ ചിത്രീകരിച്ച് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കാൻ ശ്രമിച്ചുവെന്നും പ്രതികൾക്കെതിരെ കുറ്റമുണ്ട്. കൂട്ട ബലാത്സംഗത്തിനും ദൃശ്യങ്ങൾ പ്രചരിപ്പിക്കാൻ ശ്രമിച്ചതിന് ഐ ടി ആക്ട് പ്രകാരവുമാണ് കേസെടുത്തത്. ക്രൂരമായ പീഡനത്തെ തുടർന്ന് യുവതിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടർന്ന് യുവതി സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ഇതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് രണ്ട് പ്രതികളും അറസ്റ്റിലായത്. യുവതിയെ ക്രൂരമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ പകർത്താൻ ഉപയോഗിച്ച ഇലക്ട്രോണിക് ഉപകരണങ്ങളും യു എസ് ബി പെൻ ഡ്രൈവ് അടക്കമുള്ളവയും പൊലീസ് സംഘം കസ്റ്റഡിയിലെടുത്തു.

വിക്കി കൗശലിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ആൾ അറസ്റ്റിൽ; 'കത്രീന കൈഫിനെ കല്യാണം കഴിക്കണമെന്ന്' മൊഴി

ഒരു വർഷമായി പീഡനം തുടരുന്നതായാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇവർ കുറേക്കാലമായി കേരളത്തിന് പുറത്തായിരുന്നു. ഈ അടുത്താണ് ഇവർ കേരളത്തിലേക്ക് തിരികെ വന്ന് താമസം തുടങ്ങിയത്. യുവതി ഭർത്താവിന്റെ ബന്ധുവായ യുവാവുമായി അടുപ്പത്തിലായിരുന്നുവെന്നും ഇക്കാര്യം അറിഞ്ഞതോടെയാണ് പീഡനം തുടങ്ങിയതെന്നുമാണ്  ഭർത്താവ് പറയുന്നത്. തുടക്കത്തിൽ മർദ്ദിക്കുമായിരുന്നുവെന്നാണ് യുവതിയുടെ മൊഴി. എന്നാൽ പിന്നീട് പീഡനം അതിക്രൂരമായി മാറുകയായിരുന്നു. പീഡനത്തെ തുടർന്ന് ഗുരുതര പരിക്കേൽക്കുകയും യുവതി ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞതും ഭർത്താവടക്കമുള്ളവർ പൊലീസ് പിടിയിലായതും. യുവതി അപകട നില തരണം ചെയ്തെന്നാണ് പൊലീസ് അറിയിക്കുന്നത്.

ആരെങ്കിലും പോയാൽ പോകട്ടെ എന്ന നിലപാട് അല്ല സ്വീകരിക്കേണ്ടത്, എല്ലാവരെയും ചേര്‍ത്തുനിര്‍ത്തണം; മുല്ലപ്പള്ളി

Latest Videos
Follow Us:
Download App:
  • android
  • ios