ടിപ്പർ ഓട്ടോയിൽ ഇടിച്ച് ഓട്ടോ യാത്രക്കാരി മരിച്ചു; മൂന്ന് പേര്‍ക്ക് പരിക്ക്

കെപി റോഡിൽ കറ്റാനം സേവനം ഹോസ്പിറ്റലിന് സമീപത്തായി ഇന്ന് രാവിലെയാണ് അപകടമുണ്ടായത്

woman who were traveling in auto died after tipper truck collided at kattanam alappuzha

ആലപ്പുഴ: കറ്റാനത്ത് ടിപ്പര്‍ ലോറി ഓട്ടോയില്‍ ഇടിച്ച് ഓട്ടോ യാത്രക്കാരി മരിച്ചു. വള്ളിക്കുന്നം ലീല നിവാസിൽ  ലീലയാണ് മരിച്ചത്. അപകടത്തില്‍ മറ്റ് മൂന്ന് പേര്‍ക്ക് പരുക്കേറ്റു. 

കെപി റോഡിൽ കറ്റാനം സേവനം ഹോസ്പിറ്റലിന് സമീപത്തായി ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ  വെട്ടിക്കോട്  സെന്‍റ് തോമസ് മിഷൻസ് ആശുപത്രിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Also Read:- തിരുവനന്തപുരത്ത് കാണാതായ ഹെഡ് നഴ്സ് ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios