കാത്തിരുന്നു, ആൺസുഹൃത്ത് എത്തിയില്ല, ബസ് വെയിറ്റിംഗ് ഷെഡ്ഡിൽ ആത്മഹത്യാശ്രമം നടത്തി യുവതി
കട്ടപ്പന സെന്‍റ് ജോൺസ് ആശുപത്രിക്ക് സമീപമുള്ള വെയിറ്റിംഗ് ഷെഡ്ഡിൽ ഇന്നലെ വൈകീട്ട് 3 മണിയോടെ ആയിരുന്നു സംഭവം.
ഇടുക്കി: ഇടുക്കി കട്ടപ്പനയിൽ ബസ് വെയിറ്റിംഗ് ഷെഡ്ഡിൽ ആത്മഹത്യാശ്രമം നടത്തിയ യുവതി അപകടനില തരണം ചെയ്തു. സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട ആൺസുഹൃത്തിനെ കാണാനാണ് ഇന്നലെ കട്ടപ്പനയിൽ എത്തിയത്. എന്നാൽ ഇയാൾ എത്താത്തതിന്‍റെ സങ്കടത്തിൽ ബ്ലേഡ് കൊണ്ട് കൈ ഞരമ്പ് മുറിക്കുകയായിരുന്നു.
കട്ടപ്പന സെന്‍റ് ജോൺസ് ആശുപത്രിക്ക് സമീപമുള്ള വെയിറ്റിംഗ് ഷെഡ്ഡിൽ ഇന്നലെ വൈകീട്ട് 3 മണിയോടെ ആയിരുന്നു സംഭവം. കട്ടപ്പന ചേറ്റുകുഴി സ്വദേശിയും വിവാഹിതയുമായി 27കാരിയാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. ഭർത്താവിനൊപ്പം എറണാകുളത്താണ് യുവതി താമസിച്ചിരുന്നത്. ഇതിനിടെ സോഷ്യൽ മീഡിയ വഴി കട്ടപ്പന സ്വദേശിയായ യുവാവുമായി പരിചയത്തിലായി. ഇയാളെ കാണാനാണ് കട്ടപ്പനയിലെത്തിയത്. ബസ് സ്റ്റാൻഡിൽ വച്ച് കാണാമെന്നായിരുന്നു പറഞ്ഞിരുന്നത്. ഏറെ നേരമായിട്ടും യുവാവ് എത്തിയില്ല.
അപ്പോഴേക്കും കാര്യങ്ങൾ ഭർത്താവ് അറിയുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ബ്ലേഡുകൊണ്ട് കൈഞരമ്പ് മുറിച്ചത്. യാത്രക്കാരും സമീപത്തെ കടക്കാരും ഓടിയെത്തി യുവതിയെ തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചു. ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.
നരേനൊപ്പം മീരാ ജാസ്മിനും; 'ക്യൂൻ എലിസബത്തി'ലെ മനോഹര മെലഡി എത്തി