കർണാടക ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; മലപ്പുറം സ്വദേശി പിടിയിൽ
മലപ്പുറം ഈശ്വരമംഗലം സ്വദേശി മുസ്തഫയാണ് പിടിയിലായത്. എറണാകുളത്ത് നിന്ന് കോഴിക്കോട് വഴി കർണാകയിലെ ഹാ സനിലേക്ക് പോകുന്ന ബസ്സിൽ വെച്ചായിരുന്നു അതിക്രമം.
കോഴിക്കോട്: എറണാകുളത്ത് നിന്ന് കര്‍ണാകടയിലെ ഹാസനിലേക്ക് പോവുകയായിരുന്ന കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം. മലപ്പുറം ഈശ്വരമംഗലം സ്വദേശിയായ മുസ്തഫയെ കോഴിക്കോട് നടക്കാവ് പൊലീസ് കസ്റ്റഡിയിലെടുത്തു. കോട്ടയം സ്വദേശിയായ പെണ്‍കുട്ടിക്ക് നേരെ ഇന്ന് പുലര്‍ച്ചെയാണ് ബസില്‍ വെച്ച് അതിക്രമം ഉണ്ടായത്. എറണാകുളത്ത് നിന്ന് കോഴിക്കോട് വഴി കർണാകയിലെ ഹാസനിലേക്ക് പോവുകയായിരുന്നു ബസ്. എടപ്പാളിനും കോഴിക്കോടിനും ഇടയില്‍ വെച്ചാണ് യുവാവ് ലൈംഗികമായി ഉപദ്രവിച്ചത്. ബസ് കോഴിക്കോടെത്തിയപ്പോള്‍ യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം