അമിത വേഗതയിൽ പാഞ്ഞെത്തി കറുത്ത കാർ; യുവതിയെ തൊട്ടു മുന്നോട്ടുപോയി തലകീഴായി മറിഞ്ഞു,സിസിടിവി ദൃശ്യങ്ങൾ പുറത്ത്
ഇന്നലെ വൈകുന്നേരം മൂന്നുമണിയോടെയാണ് സംഭവം. അമിത വേഗതയിൽ തെറ്റായ ദിശയിലൂടെ വന്ന കാറാണ് അപകടമുണ്ടാക്കിയത്. നിർത്തിയിട്ടിരുന്ന വെള്ളകാറിലാണ് ഇടിച്ചത്.
തിരുവനന്തപുരം: അമിത വേഗതയിലെത്തിയ കാറിൻ്റെ മുന്നിൽ നിന്ന് യുവതി അത്ഭുതകരമായി രക്ഷപ്പെട്ട വീഡിയോ പുറത്ത്. പാറശാല ചെങ്കവിള ബൈപാസിന് സമീപത്താണ് സംഭവം. അമിതവേഗതയിൽ എത്തിയ കാർ മറ്റൊരു കാറിൽ ഇടിക്കുകയായിരുന്നു. ഈ സമയത്ത് ഇതിനിടയിലൂടെ നടന്നുപോയ യാത്രക്കാരിയാണ് അദ്ഭുതരകരമായി രക്ഷപ്പെട്ടത്. എന്നാൽ ഇവർക്ക് അടുത്തുള്ള കാർ തെന്നിമാറി.
ഇന്നലെ വൈകുന്നേരം മൂന്നുമണിയോടെയാണ് സംഭവം. അമിത വേഗതയിൽ തെറ്റായ ദിശയിലൂടെ വന്ന കാറാണ് അപകടമുണ്ടാക്കിയത്. നിർത്തിയിട്ടിരുന്ന വെള്ളകാറിലാണ് ഇടിച്ചത്. അതിനിടയിലൂടെ വന്ന യുവതിയാണ് സെക്കൻ്റിൻ്റെ വ്യത്യാസത്തിൽ രക്ഷപ്പെട്ടത്. യുവതിയുടെ ശരീരത്തിലുള്ള വെള്ള ഷാൾ കാറിനൊപ്പം പോയി. ശരീരത്തിൽ തൊട്ടു കൊണ്ടാണ് കാർ മുന്നോട്ട് പോയത്. അപകടമുണ്ടാക്കിയകാർ തലകീഴായി മറിയുകയും ചെയ്തു. വെള്ളകാറും സ്ഥലത്ത് നിന്ന് തെന്നിമാറി. അതേസമയം, എതിർദിശയിൽ വന്ന സ്കൂട്ടർ യാത്രക്കാർ റോഡിൽ നിന്ന് വാഹനം തിരിച്ചതുകൊണ്ട് രക്ഷപ്പെട്ടു. അമിത വേഗതയിലായിരുന്നു കാറെന്ന് നാട്ടുകാർ പറയുന്നു.
'മൂന്ന് കുരങ്ങന്മാര്‍' : നയന്‍താരയുടെ വാക്ക് ശരമേറ്റ യൂട്യൂബര്‍മാര്‍ പ്രതികരിച്ചു, പുതിയ വിവാദം
https://www.youtube.com/watch?v=Ko18SgceYX8