ഓർഡർ ചെയ്തത് 4 ബിരിയാണി, ഒന്ന് തുറന്ന യുവതി ഞെട്ടി, വേവിക്കാത്ത കോഴിത്തല; സംഭവം മലപ്പുറത്ത്, അന്വേഷണം

മുത്തൂരിലെ ഒരു കടയില്‍ നിന്നാണ് യുവതി വീട്ടിലേക്ക് നാല് ബിരിയാണി ഓര്‍ഡര്‍ ചെയ്തത്. പാഴ്സലായി വന്ന ബിരിയാണി പായ്ക്കറ്റിൽ ഒന്ന് തുറന്നുനോക്കിയപ്പോഴാണ് അതിനുള്ളില്‍ നിന്നും വേവിക്കാത്ത കോഴിത്തല ലഭിച്ചത്.

woman gets raw chicken head from  biryani pack in Malappuram food safety department starts an investigation vkv

മലപ്പുറം: വീട്ടിലേക്ക് ഓർഡർ ചെയ്ത ബിരിയാണിയില്‍ നിന്ന് യുവതിക്ക് ലഭിച്ചത് വേവിക്കാത്ത കോഴിത്തല. മലപ്പുറം ജില്ലയിലെ തിരൂര്‍ ഏഴൂര്‍ സ്വദേശിനി പ്രതിഭയ്ക്കാണ് ഓർഡർ ചെയ്ത് വരുത്തിയ ബിരിയാണിയിൽ നിന്ന് കോഴിത്തല കിട്ടിയത്. സംഭവത്തി യുവതി ഭക്ഷ്യ സുരക്ഷാ വകുപ്പില്‍ പരാതി നൽതി. പ്രതിഭ ഇന്ന് വീട്ടിലേക്ക് ഓര്‍ഡര്‍ ചെയത് വരുത്തിയ ബിരിയാണിയില്‍ നിന്നാണ് കോഴിത്തല കണ്ടെടുത്തത്.

മുത്തൂരിലെ ഒരു കടയില്‍ നിന്നാണ് യുവതി വീട്ടിലേക്ക് നാല് ബിരിയാണി ഓര്‍ഡര്‍ ചെയ്തത്. പാഴ്സലായി വന്ന ബിരിയാണി പായ്ക്കറ്റിൽ ഒന്ന് തുറന്നുനോക്കിയപ്പോഴാണ് അതിനുള്ളില്‍ നിന്നും വേവിക്കാത്ത കോഴിത്തല ലഭിച്ചത്. വൃത്തിയാക്കുകയോ വേവിക്കുകയോ ചെയ്യാത്ത നിലയിലായിരുന്നു കോഴിത്തല ബിരിയാണിയിൽ കിടന്നിരുന്നതെന്ന് യുവതി പറയുന്നു. തുടര്‍ന്ന് പ്രതിഭ ഭക്ഷ്യ സുരക്ഷാ വകുപ്പില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തിൽ ഭക്ഷ്യ വകുപ്പ് അന്വേഷണം തുടങ്ങി.

Read More : 'കോടതിയിൽ ഹാജരായതിന് 96 കാരൻ, ഒരു മിനിറ്റിൽ അത്ഭുതം തീർത്ത 6 വയസുകാരൻ'; ഗിന്നസ് മീറ്റിൽ താരങ്ങളായി ഈ മലയാളികൾ

Latest Videos
Follow Us:
Download App:
  • android
  • ios