ആലപ്പുഴയില്‍ പ്രസവം നിർത്തൽ ശസ്ത്രക്രിയയെ തുടര്‍ന്ന് യുവതി മരിച്ചു
ആലപ്പുഴ പഴയ വീട് സ്വദേശി ശരത്തിന്റെ ഭാര്യ ആശ (31) ആണ് മരിച്ചത്. ആലപ്പുഴ വനിതാ ശിശു ആശുപത്രിയിലാണ് യുവതിയുടെ ശസ്ത്രക്രിയ നടന്നത്.
ആലപ്പുഴ: ആലപ്പുഴയില്‍ പ്രസവ നിർത്തൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതി മരിച്ചു. ആലപ്പുഴ പഴയ വീട് സ്വദേശി ശരത്തിന്റെ ഭാര്യ ആശ (31) ആണ് മരിച്ചത്. ആലപ്പുഴ വനിതാ ശിശു ആശുപത്രിയിലാണ് യുവതിയുടെ ലാപ്രോസ്കോപ്പി ശസ്ത്രക്രിയ നടന്നത്.
ശസ്ത്രക്രിയയ്ക്ക് പിന്നാലെ ഗുരുതരാവസ്ഥയിലായ ആശയെ ഇന്നലെ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് വൈകിട്ടോടെ മരണം സംഭവിച്ചത്. പോസ്റ്റുമോട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളൂ എന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ട് അറിയിച്ചു. സംഭവത്തില്‍ ലീഗൽ സർവീസ് അതോറിറ്റി സ്വമേധയാ കേസെടുത്തു.