2018 ഏപ്രിൽ ഒന്നിന് പിടിയിലായത് ചങ്ങനാശ്ശേരി കെഎസ്ആർടിസി സ്റ്റാൻഡിൽ, യുവതിക്ക് 6 വർഷത്തിനിപ്പുറം കഠിന തടവ്

പിഴ അടച്ചില്ലെങ്കിൽ ആറ് മാസം കൂടി കഠിന തടവ് അനുഭവിക്കണം

woman caught with ganja from Changanassery KSRTC bus stand premises in 2018 is sentenced to three years rigorous imprisonment and fine

തൊടുപുഴ: രണ്ട് കിലോ കഞ്ചാവ് കൈവശം വച്ച് കടത്തിയ കേസിൽ യുവതിക്ക് മൂന്നു വർഷം കഠിന തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കോട്ടയം കൂരോപ്പട സ്വദേശി ജോമിനി തോമസി ( 42 ) നെയാണ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ആറ് മാസം കൂടി കഠിന തടവ് അനുഭവിക്കണം. തൊടുപുഴ എൻ ഡി പി എസ് കോടതി സ്പെഷ്യൽ കോടതി ജഡ്ജ് ഹരികുമാർ കെ എൻ ആണ് ശിക്ഷ വിധിച്ചത്. 

2018 ഏപ്രിൽ ഒന്നിന് ചങ്ങനാശ്ശേരി കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്നുമാണ് യുവതിയെ പിടികൂടിയത്. കോട്ടയം എൻഫോഴ്സ്‌മെന്‍റ് ആന്‍റ് ആന്റി നാർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് എക്‌സൈസ് ഇൻസ്‌പെക്ടർ സജികുമാർ വി ആറും സംഘവും ചേർന്നാണ് പിടികൂടിയത്. കേസ് കോട്ടയം എക്‌സൈസ് എൻഫോഴ്സ്‌മെന്റ് ആന്റ് ആന്റി നാർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എച്ച്. നുറുദ്ദീൻ അന്വേഷണം നടത്തി കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി എൻ.ഡി.പി.എസ് കോടതി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ബി. രാജേഷ് ഹാജരായി.

മഞ്ജുവിന്‍റെയും ഷാലിയുടെയും അസാമാന്യ ധൈര്യം 13കാരിയെ രക്ഷിച്ചു, യുവാവിനെ പിന്തുടർന്ന് പിടികൂടാൻ ശ്രമം, കയ്യടി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios