Asianet News MalayalamAsianet News Malayalam

എക്സ്യൂസ്മീ, ഇത് കാടല്ല, കൃഷിയിടമാണ് കേട്ടോ! റോഡ് വീലർ അടക്കമുള്ളവയെ അഴിച്ചുവിട്ടു, വിരണ്ടോടി കാട്ടുപന്നി

മണിക്കുറുകളോളം കൃഷിയിടത്തിൽ നിലയുറപ്പിച്ച ശേഷമാണ് കാട്ടുപന്നി ഓടി രക്ഷപ്പെട്ടത്

Wild Boar Attacks Latest news on Road Wheeler and ather pet dogs drive away pig attack Kollam news
Author
First Published Aug 20, 2024, 10:43 PM IST | Last Updated Aug 20, 2024, 10:43 PM IST

കൊല്ലം: കൊല്ലം അഞ്ചൽ പാലമുക്കിൽ നാട്ടിലിറങ്ങിയ കാട്ടുപന്നിയെ വളർത്തുനായ്ക്കൾ തുരത്തി. കൃഷി നശിപ്പിക്കാനെത്തിയ കാട്ടുപന്നിയെയാണ് റോഡ് വീലർ ഉൾപ്പടെയുള്ള നായകൾ ചേർന്ന് തുരത്തിയത്. കർഷകരിൽ ഒരാൾ വീട്ടിൽ വളർത്തിയ നായ്ക്കളെ പന്നിയെ തുരത്തുന്നതിനായി അഴിച്ചുവിടുകയായിരുന്നു. മണിക്കുറുകളോളം കൃഷിയിടത്തിൽ നിലയുറപ്പിച്ച ശേഷമാണ് കാട്ടുപന്നി ഓടി രക്ഷപ്പെട്ടത്.

അതിനിടെ ഇന്ന് കണ്ണൂരിൽ നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത കുളത്തിൽ വീണ കാട്ടുപന്നിയെ വെടിവെച്ചു കൊന്നു എന്നതാണ്. കണ്ണൂർ ചെറുപുഴ മീന്തുള്ളിയിലാണ് കാട്ടുപന്നി കുളത്തിൽ വീണത്. കണിയാപറമ്പിൽ ജോസഫിന്റെ പറമ്പിലെ കുളത്തിലാണ് കാട്ടുപന്നി വീണത്. ഇന്ന് രാവിലെയാണ് റോഡിനോട് ചേർന്നുള്ള കുളത്തിൽ പന്നി വീണു കിടക്കുന്ന ശ്രദ്ധയിൽപ്പെട്ടത്. വനം വകുപ്പ് ഷൂട്ടർ എത്തി പന്നിയെ വെടിവെച്ചു കൊല്ലുകയായിരുന്നു.

അറബിക്കടലിൽ 0 .9 കിമീ ഉയരത്തിൽ ന്യുനമർദ്ദ പാത്തി, നാളെ അതിശക്തമഴ, 6 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios