പാഞ്ഞെത്തിയ കാട്ടുപന്നി ഭാര്യയും ഭർത്താവും സഞ്ചരിച്ച ബൈക്ക് കുത്തിമറിച്ചിട്ടു; പരിക്ക്
ഈ സമയത്ത് റോഡിന് കുറുകെ പാഞ്ഞെത്തിയ കാട്ടുപന്നി ഓടിവന്ന ബൈക്ക് കുത്തിമറിച്ച് ഇടുകയായിരുന്നു
തിരുവനന്തപുരം: കാട്ടുപന്നിയുടെ ആക്രമണത്തിൽ ദമ്പതികൾക്ക് ഗുരുതര പരിക്കേറ്റു. അമ്പൂരി സ്വദേശികളായ സാബു ജോസഫ് ഭാര്യ ലിജി മോൾ എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. സാബു ജോസറും ലിജി മോളും ബൈക്കിൽ സഞ്ചരിക്കുകയായിരുന്നു. ഈ സമയത്ത് റോഡിന് കുറുകെ പാഞ്ഞെത്തിയ കാട്ടുപന്നി ഓടിവന്ന ബൈക്ക് കുത്തിമറിച്ച് ഇടുകയായിരുന്നു. സാബു ജോസഫിന്റെ കൈക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്.