നാട്ടുകാർ വിവരം അറിയിച്ചതിന് പിന്നാലെ വനം വകുപ്പ് ജീവനക്കാരെത്തി കരടിയെ ചാക്കുകൊണ്ട് പൊതിഞ്ഞ് പിടിച്ചു

മുത്തങ്ങ: വയനാട് മുത്തങ്ങയിൽ ജനവാസ കേന്ദ്രത്തിൽ കരടി കുഞ്ഞ്. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് മുത്തങ്ങ മന്മഥമൂലയിൽ കരടിക്കുഞ്ഞ് എത്തിയത്. നാട്ടുകാർ വിവരം അറിയിച്ചതിന് പിന്നാലെ വനം വകുപ്പ് ജീവനക്കാരെത്തി കരടിയെ ചാക്കുകൊണ്ട് പൊതിഞ്ഞ് പിടിച്ചു. ഇതിന് ശേഷം കുട്ടിക്കരടിയുമായി ഏറെ ദുരം നടന്നാണ് വനംകുപ്പ് ജീവനക്കാർ വാഹന സൌകര്യമുള്ള സ്ഥലത്തേക്ക് എത്തിയത്. പിടികൂടിയ കരടിയെ പൊൻകുഴി സെക്ഷൻ ഓഫീസിലേക്ക് മാറ്റിയിരിക്കുകയാണ്.

മൂന്ന് മാസം പ്രായം വരുന്നന്നതാണ് കുഞ്ഞെന്നാണ് വനംവകുപ്പ് വിശദമാക്കുന്നത്. ഇതിനെ നിരീക്ഷണത്തിൽ വെച്ച ശേഷം ഇന്ന് തന്നെ വനത്തിലേക്ക് തുറന്നു വിടുമെന്ന് വനം വകുപ്പ് വിശദമാക്കിയത്. 

ഫോൺ വന്നതോടെ അച്ഛൻ കുഞ്ഞിനെ ഡേ കെയറിലാക്കാൻ മറന്നു, കാറിന്റെ ബേബി സീറ്റിൽ ഒരുവയസുകാരിക്ക് ദാരുണാന്ത്യം

മറ്റൊരു സംഭവത്തിൽ സ്ഥലത്തുണ്ടായിട്ടും ഇടുക്കി പീരുമേട് വനംവകുപ്പിന്റെ എക്കോ ഷോപ്പ് ഉദ്ഘാടനം ചെയ്യാതെ മടങ്ങി വനംമന്ത്രി എകെ ശശീന്ദ്രന്‍. വന്യജീവി ആക്രമണങ്ങളിൽ പ്രതിഷേധം ഭയന്നാണ് മന്ത്രി ഉദ്ഘാടന ചടങ്ങിൽ നേരിട്ടെത്താത്തതെന്നാണ് വ്യാപകമാവുന്ന ആരോപണം. പരിപാടി നടക്കുന്ന സ്ഥലത്തിന് രണ്ടു കിലോമീറ്റർ മാത്രം അകലെയിരുന്ന് വനംമന്ത്രി പരിപാടി ഓൺലൈനിൽ ഉദ്ഘാടനം ചെയ്യാൻ ശ്രമിച്ചെങ്കിലും സാങ്കേതിക പ്രശ്നങ്ങളെത്തുടർന്ന് നടന്നില്ല. ഇതോടെയാണ് മന്ത്രി ക്ഷണിക്കപ്പെട്ടവരെല്ലാം കാത്തിരിക്കെ തടിതപ്പിയത്. ഇടുക്കി കുട്ടിക്കാനത്തായിരുന്നു സംഭവം. 

കുരുമുളക് പറിക്കുന്നതിനിടെ 66കാരൻ വീണത് 40 അടിയോളം ആഴമുള്ള കിണറ്റിൽ, രക്ഷിക്കാനിറങ്ങിയ ഭാര്യയും കുടുങ്ങി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം