മക്കളില്ലാത്ത സമയം ഭാര്യയെ കൊന്നു, രാവിലെ ജങ്കാറിൽ നിന്ന് ചാടി ആത്മഹത്യ, ഞെട്ടൽ മാറാതെ ചെറായി

ചെറായിയിൽ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്ത വാർത്ത ഞെട്ടലോടെയാണ് നാട്ടുകാർ കേട്ടത്. ചെറായി കുറ്റിപ്പിള്ളിശേരി ശശിയായിരുന്നു ഭാര്യ ലളിതയെ വെട്ടിക്കൊലപെടുത്തിയ ശേഷം കായലിലേക്ക് ചാടി ആത്മഹത്യ ചെയ്തത്

Wife killed in Cherai kochi husband jumped into lake to die ppp

കൊച്ചി: ചെറായിയിൽ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്ത വാർത്ത ഞെട്ടലോടെയാണ് നാട്ടുകാർ കേട്ടത്. ചെറായി കുറ്റിപ്പിള്ളിശേരി ശശിയായിരുന്നു ഭാര്യ ലളിതയെ വെട്ടിക്കൊലപെടുത്തിയ ശേഷം കായലിലേക്ക് ചാടി ആത്മഹത്യ ചെയ്തത്. സാമ്പത്തിക പ്രതിസന്ധികളുടെ നടുക്കുള്ള ശശി മാനസിക സംഘർഷത്തിലായിരുന്നു എന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. രണ്ട് മരണങ്ങളുടെ വാർത്തയിൽ നടുങ്ങിയിരിക്കുകയാണ് കുടുംബവും വീട്ടുകാരും.

ബുധനാഴ്ച രാത്രിയാണ് അറുപത്തിരണ്ട് വയസുള്ള ശശി ഭാര്യ ലളിതയെ കൊലപ്പെടുത്തുന്നത്. വീട്ടിൽ അടുത്തിടെയായി കുടുംബ പ്രശ്നങ്ങൾ പതിവായിരുന്നു. സാമ്പത്തിക പ്രയാസത്തിലായിരുന്ന ശശി നാല് മാസം മുമ്പ്  വീട്ടിൽ നിന്നും ഇറങ്ങി പോയിരുന്നു. പിന്നീട് മടങ്ങിയെത്തിയെങ്കിലും പ്രശ്നങ്ങൾ കൂടുതൽ രൂക്ഷമായി. ഇന്നലെ രാത്രി മക്കൾ വീട്ടിൽ ഇല്ലാതിരുന്ന സമയത്തായിരുന്നു ഭാര്യക്ക് നേരെ ആക്രമണം. 

ലളിതയെ വെട്ടി കൊലപ്പെടുത്തിയ ശേഷം ഇന്ന് പുലർച്ചെ വൈപ്പിനിൽ നിന്നും ആദ്യ ജങ്കാറിൽ കയറി ഫോർട്ട് കൊച്ചിക്ക് പുറപ്പെടുമ്പോഴാണ് കായലിലേക്ക് എടുത്ത് ചാടുന്നത്. മീൻ പിടിക്കുകയായിരുന്നു മത്സ്യത്തൊഴിലാളികൾ ജങ്കാർ ജട്ടിയിൽ നിന്നും ഫോർട്ട് കൊച്ചി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആത്മഹത്യയുടെ കാരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ കിട്ടുന്നത് ഭാര്യയുടെ മൃതദേഹം കണ്ടെടുത്തതോടെയാണ്. ഇളയ മകൻ വീട്ടിലെത്തിയപ്പോഴാണ് ലളിതയുടെ മൃതദേഹം കണ്ടെത്തുന്നത്.

Read more:  എടത്വാ പാലത്തിന് താഴെ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി: മരിച്ചത് കാവാലം സ്വദേശി

അതേസമയം, പുത്തൂരിൽ സ്വയം ചിതയൊരുക്കി തീകൊളുത്തി ഗൃഹനാഥൻ  ആത്മഹത്യ ചെയ്ത വാർത്തയും ഇന്നെത്തി. മാറനാട് സ്വദേശി വിജയകുമാർ ആണ് മരിച്ചത്. 68 വയസ്സായിരുന്നു. സഹോദരിയുടെ വീട്ടുമുറ്റത്ത് ഒരുക്കിയ ചിതയിൽ തീ കൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. വിജയകുമാർ എഴുതിയതെന്ന് കരുതുന്ന ആത്മഹത്യക്കുറിപ്പ് പൊലീസിന് കിട്ടിയിട്ടുണ്ട്.

Latest Videos
Follow Us:
Download App:
  • android
  • ios