വഖഫ് ഭൂമി; ബോര്‍ഡ് ചെയര്‍മാന്‍റെ പ്രസ്താവനയെ സ്വാഗതം ചെയ്ത് കേരള വഖഫ് സംരക്ഷണ വേദി

കോടികളുടെ വഖഫ് സ്വത്ത് ഇപ്പോഴും അന്യരുടെ കൈവശമായിട്ടുള്ള ഈ വേളയില്‍ നിയുക്ത വഖഫ് ബോര്‍ഡ് ചെയര്‍മാന്റെ പ്രസ്താവന ആശാവഹമാണെന്നും കേരള വഖഫ് സംരക്ഷണ വേദി

Wakf Board chairmans statement gets support from kerala waqf protection forum

കൊച്ചി: അന്യാധീനപ്പെട്ടു കിടക്കുന്ന വഖഫ് സ്വത്തുക്കൾ തിരിച്ചു പിടിക്കുമെന്ന നിയുക്ത കേരളാ വഖഫ് ബോർഡ് ചെയർമാൻ അഡ്വ. എം കെ സക്കീറിന്റെ പ്രസ്താവനയെ കേരള വഖഫ് സംരക്ഷണ വേദി സ്വാഗതം ചെയ്തു.  കേരളാ വഖഫ് ബോർഡിന്റെ സ്വത്തുക്കൾ കാലങ്ങളായി അന്യരുടെ കൈവശമാണെന്ന് പല റിപ്പോട്ടുകളും പറയുന്നു. വഖഫ് ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടാൽ ഇത്തരത്തിൽ അന്യാധീനപ്പെട്ട ഭൂമി, നിയമയുദ്ധത്തിലൂടെ തിരിച്ച് പിടിക്കുമെന്നും അവ വഖഫ് സ്വത്തുക്കളായി മാറ്റുമെന്നും എം കെ സക്കീർ കൂട്ടിച്ചേർത്തു.

ഇങ്ങനെ തിരിച്ച് പിടിക്കുന്ന സ്വത്തുക്കൾ വഖഫിന്റെ ചട്ടങ്ങൾക്ക് അനുസരിച്ച് ഗുണഭോക്താക്കൾക്ക് നൽകുമെന്നും റിപ്പോർട്ടർ ചാനലിന് നൽകിയ അഭിമുഖത്തിൽ വഖഫ് ബോർഡ് അംഗവും നിയുക്ത ചെയർമാനുമായ അഡ്വ. എം കെ സക്കീർ പറഞ്ഞിരുന്നു.മുൻ പി എസ് സി ചെയർമാനായ അഡ്വ. എം കെ സക്കീർ നിലവിൽ വഖഫ് ബോർഡ് അംഗമാണ്. ദിവസങ്ങൾക്കുള്ളിൽ നടക്കുന്ന വഖഫ് ബോർഡ് മീറ്റിംഗിൽ അദ്ദേഹത്തെ വഖഫ് ബോർഡ് ചെയർമാനായി തെരഞ്ഞെടുക്കും. ഒന്നര വർഷം കാലാവധി ബാക്കിനിൽക്കെ ഖഖഫ് ബോർഡ് ചെയർമാൻ ടി.കെ ഹംസ രാജിവെച്ച ഒഴിവിലേക്കാണ് അഡ്വ. എം കെ സക്കീർ എത്തുന്നത്.  

ഇപ്പോഴും കോടികളുടെ വഖഫ് സ്വത്തുക്കൾ  അന്യരുടെ കൈവശത്തിലുള്ളതിനാൽ നിയുക്ത വഖഫ് ബോർഡ് ചെയർമാന്റെ പ്രസ്താവന ആശാവഹമാണെന്ന് കേരളാ വഖഫ് സംരക്ഷണ സമിതി പ്രസ്ഥാവനയിൽ പറഞ്ഞു. വഖഫ് ഭൂമി ആര് കയ്യടക്കിയാലും നടപടിയെന്ന ചെയര്‍മാന്‍റെ പ്രസ്താവനയാണ് കേരള വഖഫ് സംരക്ഷണ വേദി സ്വാഗതം ചെയ്യുന്നു.  അന്യാധീനപ്പെട്ട വഖഫ് സ്വത്തുക്കൾ തിരിച്ച് പിടിക്കുന്നതിന് വഖഫ് സംരക്ഷണ വേദിയുടെ പ്രവർത്തനത്തിലുടെ സാധിച്ചിട്ടുണ്ട്.  കോടികളുടെ വഖഫ് സ്വത്തുക്കൾ ഇപ്പോഴും  അന്യരുടെ കൈവശമിരിക്കുമ്പോൾ നിയുക്ത വഖഫ് ബോര്‍ഡ് ചെയര്‍മാന്റെ പ്രസ്താവന ആശാവഹമാണെന്നും കേരള വഖഫ് സംരക്ഷണ വേദി സംസ്ഥാന പ്രസിഡന്റ് ടി.എം. അബ്ദുല്‍ സലാം പ്രസ്താവനയില്‍ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios