ഫോൺ താഴെ വയ്ക്കാൻ പോലും പറ്റണില്ല, കോളുകൾ വന്നുകൊണ്ടേയിരിക്കുന്നു; ഇതാണ് വൈറലായ കെഎസ്ആർടിസി ഡ്രൈവർ
ബസിനുള്ളിൽ ഉണ്ടായിരുന്നവർ ഏറെ പേരും കലാകാരന്മാരായിരുന്നു. അവർ ഓരോരുത്തരുമായി പല വിധ പാട്ടുകൾ പാടി. ഇതിനിടയിലാണ് ഡ്രൈവർ ചേർത്തല വയലാർ നാരായണീയം വീട്ടിൽ രാജേന്ദ്രൻ നല്ലൊരു പാട്ടുകാരനാണെന്ന് ആരോ പറഞ്ഞത്
ചേർത്തല: ചേർത്തല കെഎസ്ആർടിസി ബസ് ഡിപ്പോയിൽ നിന്ന് അവധി ആഘോഷവുമായി ബന്ധപ്പെട്ട് അതിരപ്പള്ളി- മലക്കപ്പാറയിലേയ്ക്ക് ടൂർ പോയ ബസിൽ പാട്ട് പാടുന്ന ഡ്രൈവറുടെ വീഡിയോ വൈറൽ. ബജറ്റ് ടൂറിസം പദ്ധതിയുടെ ഭാഗമായി പോയ ബസിലെ ഡ്രൈവറാണ് ഇപ്പോൾ താരം. പട്ടണക്കാട് പാറയിൽ പ്രണവം സ്വാശ്രയ സംഘത്തിലെ അംഗങ്ങളുമായി 28 ന് പുലർച്ചെ 4.30നാണ് ചേർത്തലയിൽ നിന്ന് ബസ് പുറപ്പെട്ടത്.
ബസിനുള്ളിൽ ഉണ്ടായിരുന്നവർ ഏറെ പേരും കലാകാരന്മാരായിരുന്നു. അവർ ഓരോരുത്തരുമായി പല വിധ പാട്ടുകൾ പാടി. ഇതിനിടയിലാണ് ഡ്രൈവർ ചേർത്തല വയലാർ നാരായണീയം വീട്ടിൽ രാജേന്ദ്രൻ നല്ലൊരു പാട്ടുകാരനാണെന്ന് ആരോ പറഞ്ഞത്. മലക്കപ്പാറ വ്യൂപോയിന്റിൽ എത്തിയതോടെ മിക്കവരും കാഴ്ച കാണാൻ ഇറങ്ങി. കുറച്ച് പേർ മാത്രമെ ആ നേരം ബസിൽ ഉണ്ടായിരുന്നുള്ളു. സമയം കളയാൻ വേണ്ടി രാജേന്ദ്രൻ മൈക്ക് വാങ്ങി പാടി തുടങ്ങി.
മെല്ലെ.. മെല്ലെ മുഖപടം തെല്ലൊതുക്കി , അല്ലിയാമ്പൽ കടവില്‍... പാട്ട് കേട്ട ഉടനെ ബസിലുണ്ടായിരുന്ന ഒരാൾ തന്റെ മൊബൈൽ ഫോൺ ക്യാമറയിൽ അതു പകർത്തി. പിന്നാലെ വീഡിയോ സോഷ്യൽ മീഡിയയിൽ എത്തിയതോടെ വൈറലാവുകയായിരുന്നു. ലക്ഷക്കണക്കിന് പേരാണ് വീഡിയോ കണ്ടത്. ഇപ്പോൾ വിവിധയിടങ്ങളിൽ നിന്ന് രാജേന്ദ്രന് ഫോൺ താഴെ വയ്ക്കാൻ സമയമില്ലാത്ത രീതിയിൽ അഭിനന്ദനങ്ങൾ വന്നുകൊണ്ടേരിക്കുകയാണെന്ന് രാജേന്ദ്രൻ പറയുന്നു.
'എനിക്ക് നല്ല കണ്ട്രോൾ ആണ്, എപ്പോൾ വേണമെങ്കിലും ഇതൊക്കെ നിർത്താൻ കഴിയും'; ഇവരോട് എക്സൈസ് പറയാനുള്ളത്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം.