'ക്രിസ്‌മസ് കളക്ഷൻ' 12 കുപ്പി മദ്യവും 72,500 രൂപയും, കേക്കും; എക്സൈസ് സിഐയെ കൈയ്യോടെ പൊക്കി വിജിലൻസ്
കാറിൽ വിവിധ ഇടങ്ങളിലായി ഒളിപ്പിച്ച നിലയിലായിരുന്നു മദ്യകുപ്പികൾ. വാഹനത്തിൽ നിന്നും മൂന്ന് ക്രിസ്മസ് കേക്കുകളും കണ്ടെത്തിയിട്ടുണ്ട്.
തൃശൂർ: തൃശൂരിൽ എക്സൈസ് ഓഫീസറുടെ പക്കൽനിന്ന് അനധികൃത പണവും വാഹനത്തിൽനിന്ന് 12 കുപ്പി മദ്യവും പിടികൂടി. തൃശൂർ എക്സൈസ് ഇൻസ്പെക്ടർ അശോക് കുമാറിന്റെ ഓഫീസിൽ വിജിലൻസ് നടത്തിയ പരിശോധനയിലാണ് മദ്യവും പണവും പിടികൂടിയത്. ഇൻസ്പെക്ടറുടെ കൈയിൽ നിന്ന് 32,000 രൂപയും വാഹനത്തിൽനിന്ന് 42,000 രൂപയും കണ്ടെത്തി.
എക്സൈസ് ഇൻസ്പെക്ടറുടെ കാറിനുള്ളിൽ നിന്നാണ് പന്ത്രണ്ട് കുപ്പി മദ്യം പിടികൂടിയത്. കാറിൽ വിവിധ ഇടങ്ങളിലായി ഒളിപ്പിച്ച നിലയിലായിരുന്നു മദ്യകുപ്പികൾ. വാഹനത്തിൽ നിന്നും മൂന്ന് ക്രിസ്മസ് കേക്കുകളും കണ്ടെത്തി. വിജിലൻസ് ഡിവൈഎസ്പി ജിം പോളി നേതൃത്വത്തിൽ നടത്തി നടത്തിയ പരിശോധനയിലാണ് പണവും മദ്യവും കണ്ടെത്തിയത്.
4000 രൂപയാണ് തന്റെ കൈവശം ഉള്ളതെന്നായിരുന്നു എക്സൈസ് ഇൻസ്പെക്ടർ പറഞ്ഞത്. കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് റെയ്ഡ് നടന്നത്. സംഭവത്തിൽ വിജിലൻസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിശദമായ റിപ്പോർട്ട് വിജിലൻസ് ഡയറക്ടർക്ക് സമർപ്പിക്കമെന്നും അതിന് ശേഷം തുടർ നടപടികൾ സ്വീകരിക്കമെന്നും വിജിലൻസ് അറിയിച്ചു.
Read More : കടവന്ത്രയിലെ ലോഡ്ജിലെ അനാശ്യാസ പ്രവർത്തനം, നടത്തിപ്പ് 2 പൊലീസുകാർ, ഒരാൾ ട്രാഫിക് പൊലീസ്: അറസ്റ്റിൽ