വിദേശത്ത് ഗൂഢാലോചന, കേരളത്തിൽ നടപ്പിലാക്കി, റേഡിയോ ജോക്കി രാജേഷ് വധക്കേസിൽ വിധി ഇന്ന്

റേഡിയോ ജോക്കി രാജേഷ് വധക്കേസില്‍ വിധി ഇന്ന്. വിദേശത്ത് വച്ച് ഗൂഢാലോചന നടത്തിയ പ്രതികള്‍ കേരളത്തിലെത്തി സ്റ്റുഡിയോക്കുള്ളില്‍ വച്ച് രാജേഷിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു

Verdict in Radio Jockey Rajesh murder case today PPP

തിരുവനന്തപുരം: റേഡിയോ ജോക്കി രാജേഷ് വധക്കേസില്‍ വിധി ഇന്ന്. വിദേശത്ത് വച്ച് ഗൂഢാലോചന നടത്തിയ പ്രതികള്‍ കേരളത്തിലെത്തി സ്റ്റുഡിയോക്കുള്ളില്‍ വച്ച് രാജേഷിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പ്രോസിക്യൂഷനുണ്ടായ വീഴ്ച കാരണം വിചാരണക്കിടെ സര്‍ക്കാര്‍ അഭിഭാഷകനെ മാറ്റി നിയമിക്കേണ്ടി വന്ന കേസിലാണ് വിധി വരുന്നത്.

2018 മാര്‍ച്ച് 26-നാണ് മടവൂരിലെ സ്റ്റുഡിയോക്കുള്ളില്‍ വച്ച് പ്രതികള്‍ രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയത്. ഖത്തറിലെ വ്യവസായിയായ സത്താറിന്റെ ഭാര്യയുമായി രാജേഷിനുണ്ടായിരുന്ന സൗഹൃദലുണ്ടായ സംശയമാണ് ക്വട്ടേഷന് പിന്നില്‍. സത്താറിന്റെ സ്ഥാപനത്തിലെ ജീവനക്കാരനായ സാലിഹ് എന്ന അലിബായി വഴിയാണ് ക്വട്ടേഷന്‍ നടപ്പാക്കിയത്. 

നേപ്പാള്‍ വഴി കേരളത്തിലെത്തിയ സാലിഹ് ക്വട്ടേഷന്‍ സംഘങ്ങളെ കൂട്ടാന്‍ ഒരു വാട്‌സ് ആപ്പ് ഗ്രൂപ്പുമുണ്ടാക്കി. വിദേശത്ത് സാലിഹിനൊപ്പം ജോലി ചെയ്തിരുന്നവരും മറ്റ് ക്വട്ടേഷന്‍ സംഘങ്ങളെയും ചേര്‍ത്തു. ഒരു വാഹനവും സംഘടിപ്പിച്ച ശേഷമാണ് പ്രതികള്‍ കൊലപാതകം ചെയ്തത്. 

മുഖ്യപ്രതി സാലിഹ് വിദേശത്തേക്ക് രക്ഷപ്പെട്ടു. വിദേശത്തുനിന്നാണ് സാലിഹിനെ പൊലിസ് നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്തത്. ഒന്നാം പ്രതി സത്താര്‍ ഇപ്പോഴും വിദേശത്താണ്. 12 പ്രതികളുള്ള കേസില്‍ മുഖ്യസാക്ഷിയായിരുന്നത്. രാജേഷിന്റെ സുഹൃത്ത് കുട്ടനായിരുന്നു. ആക്രണത്തില്‍ പരിക്കേറ്റ കുട്ടന്‍ വിചാരണ വേളയില്‍ കോടതിയില്‍ വച്ച് പ്രതികളെ തിരിച്ചറിഞ്ഞു. 

Read more: ചോരക്കുഞ്ഞിനെ കൊന്നത് അവിഹിതം മറയ്ക്കാൻ; അഞ്ചുതെങ്ങ് സംഭവത്തിൽ പൊലീസ് നടത്തിയത് വ്യപാക അന്വേഷണം

വിചാരണയുടെ അന്തമഘട്ടത്തിലെത്തിപ്പോള്‍ ഗൂഡാലോചനയില്‍ വീണ്ടും സാക്ഷികളെ വിസ്തരിക്കണമെന്ന് പബ്ലിക് പ്രോസിക്യൂട്ട്ര്‍ കോടതിയില്‍ ാവശ്യമുന്നയിച്ചതാണ് വലിയ തിരിച്ചടിയായത്. വീണ്ടും സാക്ഷി വിസ്താരത്തിന് അവരംവന്നപ്പോള്‍ പ്രതിഭാഗം ദൃക്‌സാക്ഷിയായ കുട്ടനെ വീണ്ടും വിസ്തരിച്ചു. പ്രതികളെ കണ്ടില്ലെന്ന് മുഖ്യസാക്ഷിമൊഴിമാറ്റിയത് പൊലിസിന് വലിയ തിരിച്ചടിയായി. 

പ്രോസിക്യൂട്ടറെ മാറ്റാന്‍ റൂറല്‍എസ്പി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസക്യൂല്‍ന് കത്ത് നല്‍കി. ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ ഗീനാകുമാരിയാണ് വാദം പൂര്‍ത്തിയാക്കിയത്. 120 സാക്ഷികളെ വിസ്തരിച്ചു. 51 തൊണ്ടിമുതലും 328 രേഖകളും കോടതി പരിശോധിച്ചു. ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുന്നത്.

Latest Videos
Follow Us:
Download App:
  • android
  • ios