കേരളത്തില്‍ നാളെ വന്ദേഭാരത് സ്‌പെഷ്യല്‍ സര്‍വീസ്; സ്റ്റോപ്പുകളും സമയക്രമവും അറിയാം

നാളെ  രാത്രിയോടെ ട്രെയിന്‍ മംഗളൂരുവില്‍ എത്തിച്ചേരും. എട്ട് കോച്ചുകളാണ് പുതിയ സര്‍വീസിനുമുള്ളത്. 

Vande Bharat special service tomorrow in Kerala; Know the stops and schedule

മംഗളൂരു: നാളെ (ജുലൈ 1) കേരളത്തില്‍ വന്ദേഭാരത് സ്‌പെഷ്യല്‍ സര്‍വീസ് നടത്തും. മംഗളൂരു- കൊച്ചുവേളി റൂട്ടിലാണ് വന്ദേഭാരത് സ്‌പെഷ്യല്‍ സര്‍വീസ് ആരംഭിക്കുന്നത്. രാവിലെ കൊച്ചുവേളിയില്‍ നിന്നാണ് സര്‍വീസ് ആരംഭിക്കുന്നത്. നാളെ  രാത്രിയോടെ ട്രെയിന്‍ മംഗളൂരുവില്‍ എത്തിച്ചേരും. എട്ട് കോച്ചുകളാണ് പുതിയ സര്‍വീസിനുമുള്ളത്. 

11 മണിക്കൂര്‍ 15 മിനിറ്റ് കൊണ്ട് കൊച്ചുവേളിയില്‍ നിന്നും മംഗളുരുവില്‍ എത്തിച്ചേരും. കൊല്ലം, കോട്ടയം, എറണാകുളം ടൗണ്‍, തൃശൂര്‍, ഷൊര്‍ണൂര്‍, തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, മംഗളൂരു എന്നിങ്ങനെയാണ് സ്റ്റോപ്പുകള്‍. എസി ചെയര്‍കാറില്‍ കൊച്ചുവേളിയില്‍ നിന്ന് മംഗളൂരുവിലേക്ക് 1470 രൂപയാണ് ടിക്കറ്റ് നിരക്ക്. ഇതേ റൂട്ടില്‍ എക്‌സിക്യുട്ടീവ് ചെയര്‍കാറില്‍ 2970 രൂപയും നിരക്കാവും. ടിക്കറ്റ് ബുക്കിംഗ് ഇതിനോടകം തന്നെ ആരംഭിച്ചു. ഐആര്‍സിടിസി വഴി ടിക്കറ്റ് ബുക്ക് ചെയ്യാം.

വന്ദേ ഭാരത് സമയക്രമം: (എത്തിച്ചേരുന്നത് / പുറപ്പെടുന്നത്)

കൊച്ചുവേളി 10.45
കൊല്ലം 11.40 – 11.43
കോട്ടയം 12.55 -12.58
എറണാകുളം ടൗണ്‍ 14.02 – 14.05
തൃശൂര്‍ 15.20 – 15.23
ഷൊര്‍ണൂര്‍ ജംഗ്ഷന്‍ 16.15 -16.20
തിരൂര്‍ 16.50 -16.52
കോഴിക്കോട് 17.32 -17.35
കണ്ണൂര്‍ 18.47 – 18.50
കാസര്‍കോട് 20.32 – 20.34
മംഗളുരു സെന്‍ട്രല്‍ 22.00.

യാത്രാ പ്രേമികളേ നിങ്ങൾക്കിതാ സന്തോഷ വാർത്ത, കിടിലന്‍ സൗകര്യത്തോടെ വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ തയാറാകുന്നു

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios