'അവർ ഇനി സുരക്ഷിതരായി ഉറങ്ങട്ടെ', അവർക്കുള്ള വീട് പള്ളിക്കമ്മിറ്റി വക, തിരുനാൾ ആഘോഷത്തിനൊപ്പം കാരുണ്യം

സ്നേഹഭവനങ്ങളുടെ താക്കോല്‍ ദാനം തൃശൂര്‍ അതിരൂപത സഹായ മെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍ നിർവ്വഹിച്ചു

Vailathur Catholic Church built home and given to two families of different religions in connection with the festival

തൃശൂർ: ആഘോഷത്തിനൊപ്പം കാരുണ്യവും ചൊരിയുകയാണ് വൈലത്തൂർ കത്തോലിക്ക പള്ളി. തിരുനാളിനോടനുബന്ധിച്ച് ഇതര മതസ്ഥരായ രണ്ട് കുടുംബങ്ങൾക്ക് വീട് നിർമ്മിച്ച് നൽകി മതസൗഹാർദ്ദത്തിന് മാതൃകയാവുകയാണ് വൈലത്തൂർ ഇടവക. തിരുനാൾ കാരുണ്യം കമ്മറ്റിയുടെ നേതൃത്വത്തിൽ മിഖായേല്‍ ഗ്രൂപ്പിന്റെ സഹകരണത്തോടെയായിരുന്നു വീടുകളുടെ നിർമ്മാണം.

സ്നേഹഭവനങ്ങളുടെ താക്കോല്‍ ദാനം തൃശൂര്‍ അതിരൂപത സഹായ മെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍ നിർവ്വഹിച്ചു. പള്ളിയിൽ വെച്ച് നടന്ന ചടങ്ങിൽ ഇടവക വികാരി ഫാ. വർഗീസ്പാലത്തിങ്കൽ, മിഖായേൽ ഗ്രൂപ്പ് ചെയർമാനും തിരുനാള്‍ ജനറല്‍ കണ്‍വീനറുമായ ബാബു ജോസ് വി, കൈക്കാരന്‍മാരായ ജോസ് വടക്കന്‍, ജോര്‍ജ് ചുങ്കത്ത്, ഡെന്നി തലക്കോട്ടൂര്‍ എന്നിവരും  സന്നിഹിതരായിരുന്നു.12 ലക്ഷം രൂപ ചെലവഴിച്ച് 500 സ്ക്വയർ ഫീറ്റ് ചതുരശ്ര അടിയിലുള്ള രണ്ട് വീടുകളാണ് നിർമ്മിച്ച് നൽകിയത്.

37 കല്യാണം, 571 ചോറൂണ്; അവധിക്കാലത്തെ ആദ്യ ഞായറാഴ്ച ഗുരുവായൂരിലെ വരുമാനം അമ്പരപ്പിക്കും, ഉച്ചവരെ മുക്കാൽ കോടി!

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios