കോതമംഗലത്ത് 6 വയസുകാരിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; അന്വേഷണം തുടങ്ങി പൊലീസ്
നെല്ലിക്കുഴി ഒന്നാം വാർഡിൽ പുതുപ്പാലം ഭാഗത്ത് താമസിക്കുന്ന അജാസ് ഖാൻ്റെ മകൾ മുസ്കാൻ ആണ് മരിച്ചത്. രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്ന കുട്ടി രാവിലെ എഴുന്നേറ്റില്ല.
കൊച്ചി: എറണാകുളം കോതമംഗലത്തിന് അടുത്ത് നെല്ലിക്കുഴിയിൽ വീട്ടിനുള്ളിൽ ആറു വയസ്സുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി. നെല്ലിക്കുഴി പഞ്ചായത്തിൻ്റെ ഒന്നാം വാർഡിലെ താമസക്കാരനായ ഉത്തർപ്രദേശ് സ്വദേശി അജാസ് ഖാന്റെ മകൾ മുസ്‌ക്കാൻ ആണ് മരിച്ചത്. ഇന്നലെ രാത്രി ഭക്ഷണം കഴിച്ചശേഷം ഉറങ്ങാൻ കിടന്നതാണ് കുഞ്ഞ്. രാവിലെ കുട്ടി ഉണരാത്തതിനെ തുടർന്ന് നോക്കുമ്പോൾ മരിച്ചുകിടക്കുകയായിരുന്നെന്നാണ് മാതാപിതാക്കളുടെ മൊഴി. അജാസ് ഖാന് മുസ്കാനെ കൂടാതെ ഒരു കുട്ടി കൂടിയുണ്ട്. ഈ കുട്ടികൾ രണ്ടുപേരും ഒരു മുറിയിലും അജാസ് ഖാനും ഭാര്യയും മറ്റൊരു മുറിയിലും ആണ് കിടന്നുറങ്ങിയിരുന്നത്. മരണകാരണം എന്തെന്നതിൽ വ്യക്തത വന്നിട്ടില്ല. പോസ്റ്റ്മോർട്ടത്തിനു ശേഷമേ കാര്യങ്ങൾ വ്യക്തമാകുവെന്ന് പൊലീസ് അറിയിച്ചു.
https://www.youtube.com/watch?v=Ko18SgceYX8