ശക്തന്‍ തമ്പുരാന്‍ കൊട്ടാരം സജ്ജം; പുരാവസ്തു മ്യൂസിയം കേന്ദ്ര മന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും

കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ ധനസഹായത്തോടെ ആധുനിക രീതിയില്‍ പുനസ്സജ്ജീകരിച്ച ശക്തന്‍ തമ്പുരാന്‍ കൊട്ടാരം പുരാവസ്തു മ്യൂസിയത്തിന്റെ ഉദ്ഘാടനമാണ് നാളെ നടത്തുന്നത്.

Union Minister Suresh Gopi will inaugurate the Archaeological Museum at shakthan thampuran palace

തൃശൂര്‍: പുന സജ്ജീകരിച്ച ശക്തന്‍ തമ്പുരാന്‍ കൊട്ടാരം പുരാവസ്തു മ്യൂസിയം  ഉദ്ഘാടനം നാളെ വൈകിട്ട് നാലിന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി നിര്‍വ്വഹിക്കും. പുരാവസ്തു പുരാരേഖാ മ്യൂസിയം റജിസ്ട്രേഷന്‍ വകുപ്പു മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷത വഹിക്കും. പി ബാലചന്ദ്രന്‍ എം.എല്‍.എ, തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ എം കെ വര്‍ഗീസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ്. പ്രിന്‍സ് എന്നിവര്‍ മുഖ്യാതിഥികളാകും. 

കേരളം മ്യൂസിയം എക്സിക്യുട്ടീവ് ഡയറക്ടര്‍ ആര്‍ ചന്ദ്രന്‍ പിള്ള റിപ്പോര്‍ട്ട് അവതരിപ്പിക്കും. പുരാവസ്തു പുരാരേഖാ മ്യൂസിയം, ആരോഗ്യ, ആയുഷ് വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. രാജന്‍ നാംദേവ് ഗോബ്രഗഡെ, കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ എം. എല്‍. റോസി, ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍, ഡിവിഷന്‍ കൗണ്‍സിലര്‍ റെജി ജോയ്, സാംസ്‌കാരികകാര്യ, , ഡയറക്ടര്‍, പുരാവസ്തുവകുപ്പ് ഇ ദിനേശന്‍ തുടങ്ങിയവര്‍ സംബന്ധിക്കും. 

പുരാതത്ത്വ പഠനങ്ങള്‍ക്കുവേണ്ടി കൊച്ചി രാജ്യത്ത് ഒരു നൂറ്റാണ്ടു മുമ്പ് സ്ഥാപിക്കപ്പെട്ട കൊച്ചിന്‍ ആര്‍ക്കിയോളജി വകുപ്പിന്റെ നേതൃത്വത്തില്‍ 1938 ല്‍ തൃശ്ശൂര്‍ ടൗണ്‍ഹാളില്‍ സ്ഥാപിതമായ ശ്രീമൂലം ചിത്രശാലയാണ് തൃശ്ശൂര്‍ പുരാവസ്തു മ്യൂസിയമായി വികസിച്ചത്. പിന്നീട് കൊല്ലങ്കോട് ഹൗസിലേക്ക് മാറ്റിയ മ്യൂസിയം കേരളത്തിന്റെ പുരാതത്ത്വ ചരിത്രം വരച്ചുകാട്ടുന്ന അപൂര്‍വ്വ പുരാവസ്തുക്കള്‍ കൂടി ഉള്‍പ്പെടുത്തി 2005 ല്‍ ശക്തന്‍ തമ്പുരാന്‍ കൊട്ടാരത്തില്‍ പുനസ്സജ്ജീകരിക്കപ്പെട്ടു. 

മാറിവരുന്ന മ്യൂസിയം സങ്കല്പങ്ങള്‍ക്കനുസൃതമായി, ചരിത്രാതീത കാലം മുതല്‍ ഐക്യകേരളത്തിന്റെ രൂപീകരണ ഘട്ടം വരെയുള്ള പ്രദര്‍ശന വസ്തുക്കള്‍ ഉള്‍പ്പെടുത്തി നിലവില്‍ മ്യൂസിയം സമഗ്രമായി നവീകരിച്ചിരിക്കുകയാണ്. കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ ധനസഹായത്തോടെ ആധുനിക രീതിയില്‍ പുനസ്സജ്ജീകരിച്ച ശക്തന്‍ തമ്പുരാന്‍ കൊട്ടാരം പുരാവസ്തു മ്യൂസിയത്തിന്റെ ഉദ്ഘാടനമാണ് നാളെ നടത്തുന്നത്.

കെഎസ്ആര്‍ടിസി ബസ് അപകടം; തകര്‍ന്ന ശക്തന്‍ തമ്പുരാന്‍റെ പ്രതിമ പുനഃസ്ഥാപിക്കുമെന്ന് ഗതാഗത മന്ത്രിയുടെ ഉറപ്പ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios