വാടക വീടെടുത്ത് കഞ്ചാവ് വില്‍പ്പന; ഒന്നര കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ

ഒന്നാം പ്രതിയായ വൈശാഖ് തൃപ്പെരുന്തുറ ഭാഗത്ത് വീട് വാടകയ്ക്ക് എടുത്താണ് കഞ്ചാവ് വിൽപ്പന നടത്തിയിരുന്നത്. വാടക വീട്ടിൽ നിന്നും ഒന്നര കിലോ കഞ്ചാവും, ചെറിയ ത്രാസും പൊലീസ് കണ്ടെടുത്തു.

two youths arrested with marijuana in alappuzha

മാന്നാർ: ആലപ്പുഴ ജില്ലയില്‍ വീണ്ടും കഞ്ചാവ് വേട്ട. ചെന്നിത്തലയിൽ ഒന്നര കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ. ചെറുതന വില്ലേജിൽ വടക്കും മുറിയിൽ മംഗലത്ത് വീട്ടിൽ വൈശാഖ് (അഭിജിത്ത് -35), ചെന്നിത്തല പഞ്ചായത്ത് തൃപ്പെരുന്തുറ വില്ലേജിൽ തെക്കും മുറിയിൽ ചേനാത്ത് വീട്ടിൽ  ബെൻസൺ തോമസ് (25) എന്നിവരെയാണ് മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തത്. ചെങ്ങന്നൂർ ഡിവൈഎസ്പി ഡോ. ആർ ജോസിന് ലഭിച്ച രഹസ്യ സന്ദേശത്തെ തുടർന്ന് ഇന്ന് രാവിലെ 6.30 നാണ് പ്രതികളെ പിടികൂടിയത്. 

ഒന്നാം പ്രതിയായ വൈശാഖ് തൃപ്പെരുന്തുറ ഭാഗത്ത് വീട് വാടകയ്ക്ക് എടുത്താണ് കഞ്ചാവ് വിൽപ്പന നടത്തിയിരുന്നത്. വാടക വീട്ടിൽ നിന്നും ഒന്നര കിലോ കഞ്ചാവും, ചെറിയ ത്രാസും പൊലീസ് കണ്ടെടുത്തു.  ചെറിയ പൊതികളാക്കിയായിരുന്നു കഞ്ചാവ് വിൽപ്പന വീട്ടിൽ നടത്തിയിരുന്നത്. വൈശാഖിനെതിരെ മാന്നാർ, ഹരിപ്പാട്, കായംകുളം, ചാലക്കുടി, എറണാകുളം എന്നീ പൊലീസ് സ്റ്റേഷനുകളിൽ കൊലപാതകം, മോഷണം ഉൾപ്പെടെ 18 ഓളം കേസുകളിലെ പ്രതിയാണെന്നും പൊലീസ് പറഞ്ഞു. 

ബെൻസൺ തോമസ് അബ്കാരി കേസിലെ പ്രതിയാണ്. എസ്എച്ച് ഒ ജി സുരേഷ് കുമാർ, എസ് ഐ ഹരോൾഡ് ജോർജ്, എസ് ഐമാരായ അനിൽകുമാർ, പി ശ്രീകുമാർ, ജോൺ തോമസ്, ഇല്യാസ്, ബിന്ദു, മോഹൻദാസ്, സീനിയർ സി പി ഒ  ദിനേശ് ബാബു, സിപിഒ മാരായ സാജിദ്, സിദ്ധിക്ക്, ഷാഫി, അനൂപ്, ഹോം ഗാർഡ് ഷിബു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

പ്രായപൂർത്തിയാകാത്ത 3 പെൺകുട്ടികളെ പീഡിപ്പിക്കാൻ ശ്രമം; കട്ടപ്പനയില്‍ 76 കാരന്‍ പോക്സോ കേസില്‍ അറസ്റ്റില്‍

ഇടുക്കി: സഹോദരങ്ങൾ അടക്കം പ്രായപൂർത്തിയാകാത്ത മൂന്നു പെൺകുട്ടികളെ പീഡിപ്പിക്കാൻ ശ്രമിച്ച എഴുപത്തിയാറുകാരനെ കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തു. കട്ടപ്പന പേഴുംകവല തെക്കേൽ പാപ്പച്ചൻ എന്നു വിളിക്കുന്ന വർഗ്ഗീസ്  ആണ് പിടിയിലായത്. ഈസ്റ്റർ ദിവസങ്ങളിലാണ് പരിചയത്തിലുള്ള പതിമൂന്നും, ഒൻപതും വയസ്സുള്ള സഹോദരിമാരെയും, മറ്റൊരു ഒൻപതുകാരിയേയും ഉപദ്രവിച്ചത്.

തുടർന്ന് പെൺകുട്ടികൾ ഇക്കാര്യം വീട്ടുകാരെ അറിയിച്ചു.  കുട്ടികളുടെ മാതാപിതാക്കൾ ചൈൽഡ്ലൈനിൽ നൽകിയ പരാതിയെ തുടർന്നാണ്  പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഡി വൈ എസ് പി വി. എ നിഷാദ് മോന്റെ നിർദ്ദേശപ്രകാരം എസ്ഐ കെ.ദിലീപ്കുമാർ പ്രതിയെ ബുധനാഴ്ച്ച പോക്സോ കേസ് ചുമത്തി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. എ.എസ് ഐ ഹരികുമാർ ,സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ റ്റി.വി റെജിമോൻ ,സുമേഷ് തങ്കപ്പൻ ,പ്രദീപ് കെ.പി ,സുരേഷ് ബി ആന്റോ ,വനിതാ ഉദ്യോഗസ്ഥരായ വി.റസിയ,സന്ധ്യ ,പ്രീതി എന്നിവരും സംഘത്തിലുണ്ടായി രുന്നു. കോടതിയിൽ ഹാജരാക്കിയ പാപ്പച്ചനെ റിമാൻഡ് ചെയ്തു. 

Latest Videos
Follow Us:
Download App:
  • android
  • ios