ആദ്യം അരീപ്പറമ്പ് പഞ്ചായത്ത് ഓഫീസിനടുത്തെ ഷാപ്പിൽ, പിന്നാലെ കൈതക്കുഴി ഷാപ്പിലുമെത്തി അടിപിടി; 2 പേർ പിടിയിൽ
സംഭവമായി ബന്ധപ്പെട്ട അർത്തുങ്കൽ പൊലീസ് വധശ്രമത്തിന് ഇരുവർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. രണ്ടുപേരും നിരവധി കേസുകളിലെ പ്രതികളാണ്.
ചേർത്തല: ആലപ്പുഴ അരീപ്പറമ്പിൽ കഴിഞ്ഞ ദിവസം ഉണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് രണ്ടുപേരെ അർത്തുങ്കൽ പൊലീസ് അറസ്റ്റ് ചെയ്തു. ചേർത്തല സൗത്ത് പഞ്ചായത്ത് പത്താം വാർഡിൽ പനങ്ങാട്ട് വെളി ബിനുമോൻ (40), ചേർത്തല സൗത്ത് പഞ്ചായത്ത് പതിനഞ്ചാം വാർഡ് ഇല്ലത്ത് വെളി അഖിൽ (28) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 24ന് വൈകിട്ട് അരീപ്പറമ്പ് പഞ്ചായത്ത് ഓഫീസിന് തെക്കുവശത്തുള്ള ഷാപ്പിന് സമീപത്തും, അരീപ്പറമ്പ് കൈതക്കുഴി ഷാപ്പിന് സമീപത്ത് വച്ചും ഇരുവരും തമ്മിൽ അടിപിടി ഉണ്ടാവുകയും രണ്ടുപേർക്കും പരിക്കേൽക്കുകയും ചെയ്തിരുന്നു. സംഭവമായി ബന്ധപ്പെട്ട അർത്തുങ്കൽ പൊലീസ് വധശ്രമത്തിന് ഇരുവർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
രണ്ടുപേരും നിരവധി കേസുകളിലെ പ്രതികളാണ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. അർത്തുങ്കൽ ഇൻസ്പെക്ടർ പി ജി മധു, എസ്ഐ ഡി സജീവ് കുമാർ, എസ് ഐ സുധീർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സുനിലാൽ, ഷൈനി എന്നിവർ ഉൾപ്പെട്ട അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.
Read More : ചടയമംഗലത്ത് രാത്രി ഒരു പിക്കപ്പ്, തടഞ്ഞ് പരിശോധിച്ചപ്പോൾ 19 ചാക്കിലായി നിരോധിത പുകയില ഉത്പനങ്ങൾ; അറസ്റ്റ്