കണ്ണൂരിൽ 34.56 ലിറ്റർ കർണാടക മദ്യം, തൃശൂരിൽ 50 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം; പിടിയിലായത് രണ്ട് പേർ
തൃശൂരിൽ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 50 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി ഒരാളും എക്സൈസിന്‍റെ പിടിയിലായിരുന്നു
കുവൈത്ത് സിറ്റി: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ എക്സൈസും റെയിൽവേ പ്രൊട്ടക്‌ഷൻ ഫോഴ്‌സും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിൽ 34.56 ലിറ്റർ കർണാടക മദ്യവുമായി ഒരാളെ അറസ്റ്റ് ചെയ്തു. തളിപ്പറമ്പ് കൂവേരി സ്വദേശി ഗോവിന്ദൻ കെ എം ആണ് പിടിയിലായത്. കണ്ണൂർ എക്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സന്തോഷ് എം കെയുടെ നേതൃത്വത്തിലുള്ള എക്സൈസ് സംഘത്തിൽ പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) റിഷാദ് സി എച്ച്, സിവിൽ എക്സൈസ് ഓഫീസർ ഗണേഷ് ബാബു പി വി, വനിത സിവിൽ എക്സൈസ് ഓഫീസർ ഷമീന എം പി എന്നിവർ പങ്കെടുത്തു.
തൃശൂരിൽ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 50 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി ഒരാളും എക്സൈസിന്‍റെ പിടിയിലായിരുന്നു. തൃശൂര്‍ പുലഴി സ്വദേശി ഷിബു ആണ് അറസ്റ്റിലായത്. തൃശൂര്‍ എക്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) കെ സി അനന്തന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘത്തിൽ പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) മുജീബ് റഹ്മാൻ, സിവിൽ എക്സൈസ് ഓഫീസർമാരായ തൗഫീക്ക് വി, അരുൺ കുമാർ, ബിനീഷ് ടോമി, വനിത സിവിൽ എക്സൈസ് ഓഫീസർ ദുർഗ എ കെ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ശ്രീജിത്ത് വി ബി എന്നിവരും ഉണ്ടായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം