15200 രൂപയുടെ എൽഇഡി ടിവി അടിച്ചുപോയി, വാറന്‍റിയുണ്ടായിട്ടും മൈൻഡാക്കിയില്ല; ഒടുവിൽ കമ്പനിക്ക് കിട്ടിയ 'പണി'

വാറന്‍റി കാലയളവിനുള്ളിൽ തകരാർ ആയിട്ടും ടി വി റിപ്പയർ ചെയ്തു നൽകാൻ കമ്പനി വിസമ്മതിച്ചു

TV manufacturer ordered to pay fine for violating consumer rights after refusing to replace defective LED TV within warranty period

കൊച്ചി: വാറന്‍റി കാലയളവിൽ ടി വി പ്രവർത്തനരഹിതമായിട്ടും റിപ്പയർ ചെയ്തു നൽകുന്നതിൽ വീഴ്ച വരുത്തിയ ടി വി നിർമ്മാതാക്കൾക്ക് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷന്‍റെ വക പ്രഹരം. 5,000/- രൂപ നഷ്ടപരിഹാരവും 3,000/- രൂപ കോടതി ചെലവും 45 ദിവസത്തിനകം എതിർകക്ഷി ഉപഭോക്താവിന് നൽകണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവിട്ടു. സേവനത്തിലെ ന്യൂനതയും അധാർമികമായ വ്യാപാര രീതിയുമാണ് കമ്പനി അവലംബിച്ചതെന്നും ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ചൂണ്ടികാട്ടി.

ഫ്രീലാൻസ് ഫോട്ടോഗ്രാഫർ, വാടക വീടെടുത്ത് താമസം; 'പണി'യിൽ സംശയം തോന്നി നീരീക്ഷിച്ചു; പിടിവീണത് ചാരായം വാറ്റിന്

എറണാകുളം കോതമംഗലം സ്വദേശി സൗരവ് കുമാർ എൻ എ, സാംസങ് ഇന്ത്യ ലിമിറ്റഡ്നെതിരെ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. 15,200 രൂപ നൽകിയാണ് പരാതിക്കാരൻ എൽ ഇ ഡി ടിവി വാങ്ങിയത്. മൂന്ന് വർഷത്തിനുള്ളിൽ തന്നെ ടി വി പ്രവർത്തനരഹിതമായതിനെ തുടർന്നാണ് എതിർകക്ഷിയെ സമീപിച്ചത്. എന്നാൽ വാറന്‍റി കാലയളവിനുള്ളിൽ തകരാർ ആയിട്ടും ടി വി റിപ്പയർ ചെയ്തു നൽകാൻ കമ്പനി വിസമ്മതിച്ചു. തുടർന്നാണ് സൗരവ് കുമാർ എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനെ സമീപിച്ചത്. ടി വിയുടെ വില, നഷ്ടപരിഹാരം, കോടതി ചെലവ് എന്നിവ ആവശ്യപ്പെട്ടാണ് പരാതിക്കാരൻ കമ്മിഷനെ സമീപിച്ചത്.

മൂന്ന് വർഷത്തെ വാറന്‍റി കാലയളവിനുള്ളിൽ തന്നെ ടി വി പ്രവർത്തനരഹിതമായിട്ടും അത് നൽകാതിരുന്ന എതിർകക്ഷിയുടെ നടപടി സേവനത്തിലെ ന്യൂനതയും അധാർമികമായ വ്യാപാര രീതിയുമാണെന്ന് ഡി ബി ബിനു അധ്യക്ഷനും വി രാമചന്ദ്രൻ, ടി എൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ച് നിരീക്ഷിച്ചു. 5000/- രൂപ നഷ്ടപരിഹാരവും 3000/- രൂപ കോടതി ചെലവും നൽകാനും ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവിടുകയായിരുന്നു. 45 ദിവസത്തിനകം എതിർകക്ഷി പരാതിക്കാരന് ഈ തുക നൽകണമെന്നാണ് ഉത്തരവ്. പരാതിക്കാരന് വേണ്ടി അഡ്വ. ടോം ജോസഫാണ് ഹാജരായത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios