സൂര്യഗായത്രിയെ അരുൺ കുത്തിക്കൊന്നതുതന്നെ; പ്രതിഭാഗത്തിന്റെ വാദം പൊളിച്ച് സാക്ഷി വിസ്താരം
കൊലക്കുറ്റത്തില്‍നിന്ന് രക്ഷപ്പെടാൻ വിചാരണയുടെ അവസാനഘട്ടം പ്രതിഭാഗം ഉയര്‍ത്തിയ വാദമാണ് സാക്ഷി വിസ്താരം പൂർത്തിയാകുമ്പോൾ തകർന്നത്.
തിരുവനന്തപുരം: നെടുമങ്ങാട് കരിപ്പൂര്‍ ഉഴപ്പാകോണം സ്വദേശിനി സൂര്യഗായത്രി കൊലപാതകക്കേസിൽ പ്രതിഭാഗത്തിൻ്റെ വാദം തെറ്റെന്ന് സാക്ഷി വിസ്താരത്തിൽ തെളിഞ്ഞു. സൂര്യഗായത്രി തന്നെ കുത്തിക്കൊല്ലാന്‍ ശ്രമിച്ചപ്പോള്‍ ആത്മരക്ഷാർഥം കത്തി പിടിച്ചുവാങ്ങി തിരികെ കുത്തിയതാണെന്ന പ്രതി പേയാട് ചിറക്കോണം വാറുവിളാകത്ത് അരുണിന്റെ വാദമാണ് പൊളിഞ്ഞത്. ആറാം അഡീഷനല്‍ ജില്ല സെഷന്‍സ് ജഡ്ജി കെ. വിഷ്ണുവാണ് കേസ് പരിഗണിച്ചത്. കേസില്‍ പ്രോസിക്യൂഷന് സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയായി.
കൊലക്കുറ്റത്തില്‍നിന്ന് രക്ഷപ്പെടാൻ വിചാരണയുടെ അവസാനഘട്ടം പ്രതിഭാഗം ഉയര്‍ത്തിയ വാദമാണ് സാക്ഷി വിസ്താരം പൂർത്തിയാകുമ്പോൾ തകർന്നത്. വിസ്താരത്തിൽ അരുണിന്റെ കൈക്ക് പറ്റിയ മുറിവ് സൂര്യഗായത്രിയെ കൊലപ്പെടുത്തിയശേഷം കത്തി മടക്കാന്‍ ശ്രമിച്ചപ്പോളുണ്ടായതാണെന്ന് പ്രതി മൊഴി നല്‍കിയിരുന്നതായും സൂര്യഗായത്രിയെ വിവാഹം ചെയ്ത് നല്‍കാത്ത വിരോധമാണ് പ്രതിയെ കൊലക്ക് പ്രേരിപ്പിച്ചതെന്ന് അന്വേഷണത്തിലും ശാസ്ത്രീയ തെളിവുകളുടെ വെളിച്ചത്തിലും കണ്ടെത്തിയതായി അന്വേഷണ ഉദ്യോഗസ്ഥനും ക്രൈം ബ്രാഞ്ച് ഭരണവിഭാഗം ഡിവൈ.എസ്. പിയുമായ ബി.എസ്. സജിമോൻ മൊഴി നൽകി. മുറിവ് കത്തി മടക്കിയപ്പോള്‍ ഉണ്ടായതാകുമെന്ന് പ്രതിയെ പരിശോധിച്ച ഡോക്ടര്‍ അബിന്‍ മുഹമ്മദും കോടതിയെ അറിയിച്ചു.
കൊല്ലപ്പെടുന്ന സമയം സൂര്യഗായത്രി ധരിച്ചിരുന്ന വസ്ത്രങ്ങളിലും കത്തിയിലും സൂര്യഗായത്രിയുടെ രക്തം തന്നെയായിരുന്നെന്ന് ഫോറന്‍സിക് വിദഗ്ധരായ ലീന വി. നായര്‍, ഷഫീക്ക, വിനീത് എന്നിവര്‍ മൊഴി നല്കി. പ്രതി മകളെ കുത്താനുപയോഗിച്ച കത്തിയും ധരിച്ചിരുന്ന വസ്ത്രങ്ങളും അമ്മ വത്സല തിരിച്ചറിഞ്ഞു. കത്തിയുടെ നീളവും മുറിവിന്റെ ആഴവും കൃത്യമായിരുന്നതായി പൊലീസ് സർജൻ ധന്യാ രവീന്ദ്രനും കോടതിയെ അറിയിച്ചു.
പൊലീസിനെ കണ്ട് പരുങ്ങി; 4 കിലോ കഞ്ചാവുമായി സിപിഎം ബ്രാഞ്ച് സെക്രട്ടറിയടക്കം രണ്ട് പേർ പിടിയിൽ