ബസ് ഇടിച്ച് പരിക്കേറ്റ കൊമ്പനെ മയക്കുവെടിവെച്ചു;കുങ്കിയാനകളുടെ സഹായത്തോടെ ചികിത്സ,നിരീക്ഷണം തുടരും
കഴിഞ്ഞ ദിവസമാണ് സുൽത്താൻ ബത്തേരി കല്ലൂരില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് ഇടിച്ച് കാട്ടാനയ്ക്ക് ഗുരുതരമായി പരിക്കേറ്റത്.പതിവായി കല്ലൂർ മേഖലയിൽ എത്തുന്ന 35 വയസ്സുള്ള കൊമ്പനാണ് പരിക്കേറ്റത്.
കല്‍പ്പറ്റ:വയനാട് സുല്‍ത്താന്‍ ബത്തേരിയിലെ കല്ലൂരില്‍ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസിടിച്ച് പരിക്കേറ്റ കാട്ടാനയെ മയക്കുവെടിവെച്ച് ശേഷം മരുന്ന് നല്‍കി. സംഭവം നടന്ന 60 മണിക്കൂറിലധികം നീണ്ട അനിശ്ചിത്വത്തിനുശേഷമാണ് ഇന്ന് കൊമ്പനെ മയക്കുവെടിവെച്ചശേഷം ചികിത്സ നല്‍കിയത്. വന്യജീവി സങ്കേതത്തിനുള്ളില്‍ വെറ്ററിനറി ടീം എത്തിയാണ് ആനയെ മയക്കുവെടിവെച്ചത്. ഇന്ന് രാവിലെയാണ് മയക്കുവെടി വെയ്ക്കാൻ ദൗത്യ സംഘം കാട് കയറിയത്. വിക്രം, ഭരത് എന്നിവയടക്കം മൂന്നു കുങ്കികളുടെ സഹായത്തോടെ ആയിരുന്നു ചികിത്സാ. അടുത്ത ദിവസങ്ങളിലും ആനയെ വനംവകുപ്പ് നിരീക്ഷിക്കും.വേദനസംഹാരിയും അവശത മാറ്റാനുള്ള മരുന്നുകളും ആണ് നൽകിയത്. ആനയുടെ ഓരോ നീക്കവും നിരീക്ഷിക്കുന്നതായിവയനാട് വൈൽഡ് ലൈഫ് വാര്‍ഡന്‍ അറിയിച്ചു.
നേരത്തെ ചികിത്സ ഉള്‍പ്പെടെ നല്‍കാന്‍ ശ്രമിച്ചിരുന്നെങ്കിലും കാട്ടാന ആളുകളെ അടുപ്പിച്ചിരുന്നില്ല. തുടര്‍ന്നാണ് മയക്കുവെടിവെക്കാന്‍ തീരുമാനിച്ചത്. വലതു കാലിനും തോളിനും ഗുരുതരമായി പരിക്കേറ്റതിനാൽ,ആനയ്ക്ക് നടക്കാനോ ഭക്ഷണം കഴിക്കാനോ കഴിയുന്നില്ല. ഇതോടെ ആന അവശനായിരുന്നു,.ആരോഗ്യം മോശമായതിനാൾ മയക്കുവെടി വയ്ക്കലും ശ്രമകരമായിരുന്നു. വെറ്റിനറി ടീമും എലിഫന്റ് സ്‌ക്വാഡും ആനയുടെ ഓരോ നീക്കവും നിരീക്ഷിച്ചശേഷമാണ് ഇന്ന് ആനയെ മയക്കുന്നതിനായി മയക്കുവെടിവെച്ചത്. ആനയുടെ ചികിത്സ പൂര്‍ത്തിയായെന്നും ആരോഗ്യം മെച്ചപ്പെടുന്നതായാണ് വിലയിരുത്തലെന്നും നിരീക്ഷണം തുടരുമെന്നും അധികൃതര്‍ അറിയിച്ചു. ചികിത്സ പൂര്‍ത്തിയാക്കിയശേഷം വെറ്ററിനറി ടീം കാടിറങ്ങി. ആനയെ നിരീക്ഷിക്കുന്നതിനായി കൂടുതല്‍ വനം വകുപ്പ് വാച്ചര്‍മാരെ നിയോഗിച്ചിട്ടുണ്ട്. ആരോഗ്യം മെച്ചപ്പെടും എന്ന പ്രതീക്ഷയിലാണ് വെറ്ററിനറി ടീം.
കഴിഞ്ഞ ദിവസമാണ് സുൽത്താൻ ബത്തേരി കല്ലൂരില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് ഇടിച്ച് കാട്ടാനയ്ക്ക് ഗുരുതരമായി പരിക്കേറ്റത്.പതിവായി കല്ലൂർ മേഖലയിൽ എത്തുന്ന 35 വയസ്സുള്ള കൊമ്പനാണ് പരിക്കേറ്റത്. ആനയെ ഇടിച്ച കർണാടക സ്വദേശികൾ സഞ്ചരിച്ച ബസ് വനം വകുപ്പിന്‍റെ കസ്റ്റഡിയിലാണ്. ബസിന്‍റെ മുന്‍ഭാഗം തകര്‍ന്ന നിലയിലാണ്. ബസ്സിലുണ്ടായിരുന്ന അയ്യപ്പ ഭക്തര്‍ക്കും പരിക്കേറ്റിരുന്നു.പരിക്കേറ്റ യാത്രക്കാർ പ്രാഥമിക ചികിത്സയ്ക്ക് ശേഷം നാട്ടിലേക്കു മടങ്ങിയിരുന്നനു.സംഭവത്തിൽ പൊലീസ് കേസ് എടുത്തിട്ടുണ്ട്.
എംപി സ്ഥാനം രാജിവച്ച് 10 നിയുക്ത ബിജെപി എംഎല്‍എമാര്‍; കേന്ദ്ര മന്ത്രിസഭയില്‍ അഴിച്ചുപണി വരും