ആലപ്പുഴ ട്രാവൽസിലെ ക്വാളിസ് ഓട്ടത്തിന് കൊണ്ടുപോയി, നീണ്ട 18 വർഷം ഒരു വിവരവുമില്ല! ഒടുവിൽ ബെംഗളുരുവിൽ പിടിവീണു
മൂവാറ്റുപുഴ നഗരസഭ ഒന്നാം വാര്‍ഡില്‍ വാർഡിൽ എളമണ്ണ വീട്ടിൽ രാജേഷ് ജോസഫ് (മുന്ന - 54) ആണ് പിടിയിലായത്
ആലപ്പുഴ: വാഹന തട്ടിപ്പ് നടത്തി 18 വര്‍ഷം ഒളിവിൽ കഴിഞ്ഞ കേസിലെ പ്രതി അറസ്റ്റിൽ. മൂവാറ്റുപുഴ നഗരസഭ ഒന്നാം വാര്‍ഡില്‍ വാർഡിൽ എളമണ്ണ വീട്ടിൽ രാജേഷ് ജോസഫ് (മുന്ന - 54) ആണ് പിടിയിലായത്. ചേർത്തല തെക്ക് പഞ്ചായത്ത് 14 -ാം വാർഡ് കോയിപ്പറമ്പിൽ വീട്ടിൽ എഡിസന്റെ ഭാര്യയുടെ പേരിലുള്ള ക്വാളിസ് കാർ എറണാകുളം കലൂർ ആസാദ് റോഡിൽ പ്രതി നടത്തിയിരുന്ന മുന്ന ട്രാവൽസിൽ ഓട്ടത്തിനെന്ന് പറഞ്ഞ് കൊണ്ടുപോയിരുന്നു. പിന്നീട് ഈ കാര്‍ മറ്റൊരാൾക്ക് പണയം വെച്ചതിന് ശേഷം ഒളിവില്‍ കഴിയുകയായിരുന്നു.
അർത്തുങ്കൽ സ്റ്റേഷനിലും എറണാകുളം ജില്ലയിലെ വിവിധ സ്റ്റേഷനുകളിലും വിസ തട്ടിപ്പ്, വാഹന തട്ടിപ്പ് തുടങ്ങിയ ഒട്ടേറെ കേസുകളിൽ പ്രതിയായശേഷം ഒളിവിൽ പോയി ബംഗലൂരുവിൽ സ്ഥിരതാമസമാക്കിയ പ്രതിയെ വർഷങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ അർത്തുങ്കൽ പൊലീസാണ് പിടികൂടിയത്. സ്റ്റേഷൻ പ്രിൻസിപ്പൽ സബ് ഇൻസ്പെക്ടർ കെ ഒ സന്തോഷ് കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ സേവ്യർ എന്നിവർ ബാംഗ്ലൂരിലെത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം